ഭാജിയും ജഡേജയും ചേര്‍ന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ ചെന്നൈ അനായാസ ജയത്തിലേക്കെത്തുകയായിരുന്നു. അതിനിടയില്‍ ബാംഗ്ലൂരിന്റെ സിറാജിനെ റണ്‍ ഔട്ടാക്കാന്‍ ലഭിച്ച അവസരം അവിശ്വസനീയമാം വിധം നഷ്ടപ്പെടുത്തി കളയുകയായിരുന്നു ചെന്നൈയുടെ
എന്‍കിടി.
ബാഗ്ലൂര്‍ ഇന്നിങ്‌സിന്റെ 20ാം ഓവറിലായിരുന്നു സംഭവം. ബോള്‍ ചെയ്യുന്നത് ബ്രാവോ. സൗത്തി സിംഗിളിനായി ഓടാന്‍ മുതിര്‍ന്നുവെങ്കിലും പിന്മാറി.എന്നാല്‍ ഈ സമയം സിറാജ് ക്രീസിന്റെ പകുതി ഓടിയെത്തിയിരുന്നു. തിരിച്ച് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിച്ചില്‍ വീണു.
ഈ സമയം റണ്‍ ഔട്ടാക്കാന്‍ ചെന്നൈയ്ക്ക് ധാരളം സമയം. എന്നാല്‍ എന്‍കിടിക്ക് പിഴച്ചു. ബ്രാവോയുടെ കൈകളിലേക്കും എന്‍കിടി എറിഞ്ഞ ബോള്‍ എത്തിയില്ല. പന്ത് ബ്രാവോയുടെ മുകളിലൂടെ പോയതോടെ ബാറ്റ് എടുക്കാന്‍ മുതിരാതെ തന്നെ സിറാജ് ക്രിസിലേക്ക് പതിയെ ഓടിയെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ