ആദ്യ ഇന്നിങ്‌സ് അവസാന ഇന്നിങ്‌സ് ആകുമായിരുന്നു; എന്നാല്‍ പാക് ബൗളര്‍മാരെ ബഹുമാനിക്കാന്‍ സീനിയര്‍ താരങ്ങള്‍ ഉപദേശിച്ചു, സച്ചിന്‍ പറയുന്നു

ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. ഏറ്റവും മികച്ച ബൗളര്‍മാരെയാണ് നിങ്ങള്‍ക്ക് ഇവിടെ നേരിടേണ്ടി വരിക
ആദ്യ ഇന്നിങ്‌സ് അവസാന ഇന്നിങ്‌സ് ആകുമായിരുന്നു; എന്നാല്‍ പാക് ബൗളര്‍മാരെ ബഹുമാനിക്കാന്‍ സീനിയര്‍ താരങ്ങള്‍ ഉപദേശിച്ചു, സച്ചിന്‍ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ എന്റെ ആദ്യ ഇന്നിങ്‌സ് തന്നെ കരിയറിലെ അവസാന ഇന്നിങ്‌സ് ആയിരിക്കും എന്നാണ് ഞാന്‍ കരുതിയത്. കറാച്ചിയില്‍ പാക്കിസ്ഥാനെതിരായ തന്റെ ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സിന് പുറത്തായി തുടങ്ങി ക്രിക്കറ്റ് ദൈവമായി വളര്‍ന്ന് ക്രിക്കറ്റിനോട് വിട പറഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ആദ്യ നാളുകളെ കുറിച്ച് വെളിപ്പെടുത്തുന്നത്. 

ആദ്യ കളിയില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. വഖാര്‍ യുനിസിന്റേയും വസിം അക്രത്തിന്റേയും പന്തുകളായിരുന്നു എനിക്ക് നേരിടേണ്ടിയിരുന്നത്. റിവേഴ്‌സ് ബോള്‍ അവര്‍ കളിച്ചതോടെ ഞാന്‍ അവിടെ ഒന്നുമല്ലാതായി പോയെന്ന് സച്ചിന്‍ പറയുന്നു. 

സഹതാരങ്ങളോട് അഭിപ്രായം തേടിയപ്പോള്‍ കരിയര്‍ പടുത്തുയര്‍ത്താന്‍ കുറച്ചു കൂടി സമയം അനുവദിക്കൂ എന്നായിരുന്നു അവരുടെ മറുപടി. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. ഏറ്റവും മികച്ച ബൗളര്‍മാരെയാണ് നിങ്ങള്‍ക്ക് ഇവിടെ നേരിടേണ്ടി വരിക. അവരെ ബഹുമാനിക്കുക എന്നാണ് സീനിയര്‍ താരങ്ങള്‍ എനിക്ക് നല്‍കിയ നിര്‍ദേശം. 

രണ്ടാം ഇന്നിങ്‌സില്‍ 59 റണ്‍സ് ഞാന്‍ സ്‌കോര്‍ ചെയ്തു. ഡ്രസിങ് റൂമിലേക്ക് തിരികെ എത്തി ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ഞാന്‍ അത് സാധിച്ചിരിക്കുന്നു...ചാറ്റ് ഷോയായ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സിലായിരുന്നു സച്ചിന്‍ കഴിഞ്ഞ നാളുകള്‍ ഓര്‍ത്തെടുത്തത്. കരിയറിലെ ഏറ്റവും സന്തോഷം നല്‍കി ഇന്നിങ്‌സ് ഏതെന്നും സച്ചിന്‍ വെളിപ്പെടുത്തുന്നു. ബ്രബോര്‍ന്‍ സ്‌റ്റേഡിയത്തില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറിയായിരുന്നു അത്. ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എന്നെ കണ്ട കളിയായിരുന്നു അത്. 

ആദ്യ നാളുകളില്‍ സമയനിഷ്ട എന്നൊന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്നും സച്ചിന്‍ തുറന്നു പറയുന്നു. എന്നാല്‍ 8 മണി എന്നത് 8.05 അല്ലെന്ന് ഞാന്‍ മനസിലാക്കി. സീനിയര്‍ താരങ്ങള്‍ നമുക്ക് വേണ്ടി ബസില്‍ കാത്തിരിക്കുക എന്നത് ശരിയല്ല. 

ടെന്നീസ് എല്‍ബോയില്‍ നിന്നും തിരിച്ചു വന്നതിന് ശേഷം ഇന്ത്യയിലെ ഒരു ലക്ഷം ഡോക്ടര്‍മാര്‍ മാത്രമല്ല, ജനങ്ങളെല്ലാം പരിശീലകരെ പോലെ ഉപദേശിക്കുകയാണ്, ബാറ്റ് കുറച്ച് കനം കൂടിയതാണ് എന്ന് പറഞ്ഞ്. കനം കുറഞ്ഞ ബാറ്റ് ഞാന്‍ ഉപയോഗിച്ചു നോക്കി. എന്ന് അതിനോട് ഇണങ്ങാന്‍ സാധിക്കാതെ വന്നതോടെ പഴയ ബാറ്റിലേക്ക് പോവുകയായിരുന്നു എന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com