സൂപ്പര്‍മാനും സ്‌പൈഡര്‍മാനും ഒന്നിച്ചാല്‍ അത് ഡി വില്ലിയേഴ്‌സാകും; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ക്യാച്ചുമായി എബിഡി

ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരുകൂട്ടര്‍ക്കും വീഴ്ചകള്‍ സംഭവിച്ചു എങ്കിലും രണ്ട് അത്യുഗ്രന്‍ ക്യാച്ചുകളായിരുന്നു രണ്ട് ഇന്നിങ്‌സിലുമായി പിറന്നത്
സൂപ്പര്‍മാനും സ്‌പൈഡര്‍മാനും ഒന്നിച്ചാല്‍ അത് ഡി വില്ലിയേഴ്‌സാകും; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ക്യാച്ചുമായി എബിഡി

പോയിന്റ് ടേബിളിലെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കു ലക്ഷ്യമിട്ടായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങിയത് എങ്കില്‍ ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ബാംഗ്ലൂരിന്റെ പോരാട്ടം. നിശബ്ദമായി ഞങ്ങള്‍ മടങ്ങില്ലെന്ന് പറഞ്ഞ വാക്ക് ഡിവില്ലിയേഴ്‌സും കൂട്ടരും പ്രാവര്‍ത്തികമാക്കുകയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. 

പതിനാല് റണ്‍സിന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരെ മുട്ടുകുത്തിച്ച് കോഹ് ലിയും സംഘവും രാജസ്ഥാനേയും പഞ്ചാബിനേയും പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്കെത്തി. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഒരേപോലെ പൊരുതുകയായിരുന്നു ബാംഗ്ലൂര്‍. 

ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരുകൂട്ടര്‍ക്കും വീഴ്ചകള്‍ സംഭവിച്ചു എങ്കിലും രണ്ട് അത്യുഗ്രന്‍ ക്യാച്ചുകളായിരുന്നു രണ്ട് ഇന്നിങ്‌സിലുമായി പിറന്നത്. ബാംഗ്ലൂരിന്റെ ഇന്നിങ്‌സിലായിരുന്നു ആദ്യത്തേത്. ഗ്രാന്‍ഡ്‌ഹോമിനെ പുറത്താക്കുന്നതിനായി ഒറ്റക്കയ്യില്‍ ചാടിയായിരുന്നു റാഷിദ് ഖാന്റെ ക്യാച്ച്. 

സണ്‍റൈസേഴ്‌സ് ബാറ്റിങ്ങിനായി എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാനായിരുന്നു റാഷിദ് ഖാന്റെയെന്നല്ല, ഐപിഎല്ലിലെ മറ്റ് ക്യാച്ചുകളെയെല്ലാം വെല്ലുന്ന സൂപ്പര്‍ ക്യാച്ചുമായി എത്തിയത്. ഡീപ്പ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഡി വില്ലിയേഴ്‌സ്. 

മൊയീന്‍ അലിയുടെ പന്തില്‍ അലെക്‌സ് ഹെയ്ല്‍ മറ്റൊരു സിക്‌സ് കൂടി നേടുമെന്ന് തോന്നിച്ചു. പക്ഷേ ബാറ്റിങ്ങില്‍ 360 ഡിഗ്രിയായ ഡിവില്ലിയേഴ്‌സ് ഫീല്‍ഡിങ്ങിലും അത് കൊണ്ടുവന്നപ്പോള്‍ ഹെയ്‌ലിന്റെ വിക്കറ്റ് വീണു. ബൗണ്ടറി ലൈനിന് മുകളിലൂടെ പാഞ്ഞ പന്ത് ഡിവില്ലിയേഴ്‌സിന്റെ വലതു കയ്യില്‍ ഭദ്രം. 

ബൗണ്ടറി ലൈനിന് ഇഞ്ചുകള്‍ അടുത്ത് നിന്നായിരുന്നു ആ ചാട്ടം. പക്ഷേ ഡിവില്ലിയേഴ്‌സിന്റെ മനക്കരുത്ത് ബാലന്‍സും കൊണ്ടെ തന്നപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ മറ്റൊരു ഓപ്പണറെ കൂടി ബാംഗ്ലൂര്‍ ഡഗ്ഔട്ടിലേക്ക് മടക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com