അന്നത്തെ കളി ഇന്ന് വേണ്ട; സഞ്ജുവിനെ വന്നപാടെ തിരിച്ചയച്ച് ബാംഗ്ലൂര്‍

അന്ന് കോഹ് ലിയും ഡി വില്ലിയേഴ്‌സും ഉള്‍പ്പെടെ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്
അന്നത്തെ കളി ഇന്ന് വേണ്ട; സഞ്ജുവിനെ വന്നപാടെ തിരിച്ചയച്ച് ബാംഗ്ലൂര്‍

ജീവന്‍ മരണ പോരാട്ടത്തിനായി ഇറങ്ങിയിരിക്കുന്ന ബാംഗ്ലൂരും, രാജസ്ഥാനും കട്ടയ്ക്ക നിന്ന് പൊരുതുന്നു. ആര്‍ച്ചറിനേയും സഞ്ജുവിനേയും റണ്‍ എടുക്കാന്‍ അനുവദിക്കാതെ പുറത്താക്കി ഉമേഷ് യാദവാണ് ബാംഗ്ലൂരിന്റെ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ആര്‍ച്ചെ പുറത്താക്കി തുടക്കത്തില്‍ തന്നെ ബാംഗ്ലൂര്‍ പ്രഹരമേല്‍പ്പിച്ചെങ്കിലും തൃപതിയും രഹാനേയും ചേര്‍ന്ന് രാജസ്ഥാന്‍ ഇന്നിങ്‌സിനെ കരുപിടിവിപ്പിക്കുകയായിരുന്നു. 14ാം ഓവറിലെ ആദ്യ ബോളില്‍ രഹാനേയെ ഡഗ്ഔട്ടിലേക്ക് മടക്കിയ ഉമേഷ് യാദവ്, നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജുവിനെ ഗോള്‍ഡന്‍ ഡക്കുമാക്കി. 

ബട്ട്‌ലറില്ലാതെ ഇറങ്ങിയ രാജസ്ഥാന് വേണ്ടി തൃപതിയാണ് ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റേന്തിയത്. കഴിഞ്ഞ കുറേ കളികളായുള്ള മോശം ഫോം ബാംഗ്ലൂരിനെതിരായ നിര്‍ണായക മത്സരത്തിലും സഞ്ജുവിന് മാറ്റാനായില്ല. നേരത്തെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 12 റണ്‍സിനും സഞ്ജു പുറത്തായിരുന്നു.

ബാംഗ്ലൂരിനെതിരായ ആദ്യ ലീഗ് മത്സരത്തില്‍ 95 റണ്‍സ് അടിച്ചെടുത്തത് ഒഴിച്ചാല്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും രാജസ്ഥാന് നേട്ടങ്ങള്‍ അധികമുണ്ടായിട്ടില്ല. അന്ന് കോഹ് ലിയും ഡി വില്ലിയേഴ്‌സും ഉള്‍പ്പെടെ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. ക്രിസില്‍ നിലയുറപ്പിച്ച് നിന്ന് സഞ്ജു പറത്തിയ സിക്‌സുകള്‍ക്ക് എല്ലാ കോണില്‍ നിന്നും അഭിനന്ദനം ലഭിച്ചിരുന്നു. സഞ്ജുവിന് എന്തുകൊണ്ട് ടീമില്‍ ഇടം നല്‍കുന്നില്ല എന്ന ചോദ്യവും അന്ന് ശക്തമായി ഉയരുകയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com