ബാഴ്‌സയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമായി പിക്വെ; അത് സീനിയര്‍ താരങ്ങള്‍ക്ക് മാത്രം അറിയാവുന്നത്‌

ആന്ദ്രെ ഇനിയെസ്റ്റയുടെ വിടവാങ്ങല്‍ പാര്‍ട്ടിയില്‍ വെച്ചായിരുന്നു ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന ഈ വെളിപ്പെടുത്തല്‍
ബാഴ്‌സയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമായി പിക്വെ; അത് സീനിയര്‍ താരങ്ങള്‍ക്ക് മാത്രം അറിയാവുന്നത്‌

മോര്‍ ദാന്‍ എ ക്ലബ് ആണ് ബാഴ്‌സ ആരാധകര്‍ക്ക്...അതുകൊണ്ട് തന്നെ ബാഴ്‌സയെ കുറിച്ചുള്ള എന്ത് ചെറിയ വാര്‍ത്തയാണെങ്കില്‍ പോലും ആരാധകര്‍ക്ക് അത് വലിയ കാര്യം തന്നെയാണ്. ഇപ്പോഴിതാ ബാഴ്‌സയിലെ വാട്‌സ് ആപ്പ് രഹസ്യം ആരാധകരോട് പറയുകയാണ് പിക്വെ. 

ബാഴ്‌സയിലെ സൂപ്പര്‍ താരങ്ങള്‍ മാത്രമുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്നാണ് പിക്വെ വെളിപ്പെടുത്തുന്നത്. ആന്ദ്രെ ഇനിയെസ്റ്റയുടെ വിടവാങ്ങല്‍ പാര്‍ട്ടിയില്‍ വെച്ചായിരുന്നു ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന ഈ വെളിപ്പെടുത്തല്‍. 

ബാഴ്‌സയിലെ സീനിയര്‍ താരങ്ങള്‍ മാത്രമാണ് ഈ ഗ്രൂപ്പിലുള്ളത്. ബാഴ്‌സ പരിശീലകനോ മറ്റ് സ്റ്റാഫ് അംഗങ്ങളോ ആരും തന്നെ ഈ ഗ്രൂപ്പിലില്ല. തങ്ങളുടെ ആശയ വിനിമയത്തിന് വേണ്ടിയാണ് ഈ ഗ്രൂപ്പുണ്ടാക്കിയത്. പരിശീലന സമയം, ഒത്തുചേരാനുള്ള വേദി എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ഗ്രൂപ്പിലൂടെ പറയുകയെന്നും പിക്വെ പറയുന്നു. 

മറ്റ് കാര്യങ്ങളൊന്നും ഞങ്ങള്‍ ആ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറില്ല. ബാഴ്‌സയിലെ എല്ലാ ടീം അംഗങ്ങളും മാനേജ്‌മെന്റ്, സ്റ്റാഫ് അംഗങ്ങള്‍ എല്ലാമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വേറെയുണ്ടെന്നും പിക്വെ വെളിപ്പെടുത്തുന്നു. എല്ലായ്‌പ്പോഴും വൈകി വരുന്ന ഡെംബാലയുടെ വരവിനെ കുറിച്ച് അറിയുന്നത് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണെന്നും പിക്വെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com