ലങ്കന്‍ ക്രിക്കറ്റ് താരത്തിന്റെ പിതാവ് വെടിയേറ്റ് മരിച്ചു; ആക്രമിച്ചത് അജ്ഞാത സംഘം

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ശ്രീലങ്കന്‍ ടീം യാത്ര പുറപ്പെടുന്ന ദിവസമാണ് ആക്രമണമുണ്ടാതയത്
ലങ്കന്‍ ക്രിക്കറ്റ് താരത്തിന്റെ പിതാവ് വെടിയേറ്റ് മരിച്ചു; ആക്രമിച്ചത് അജ്ഞാത സംഘം

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ധനജ്ഞയ ഡി സില്‍വയുടെ പിതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ശ്രീലങ്കന്‍ ടീം യാത്ര പുറപ്പെടുന്ന ദിവസമാണ് ആക്രമണമുണ്ടാതയത്. 

തലസ്ഥാനമായ കൊളംബോയ്ക്ക് സമീപം രത്മലന എന്ന സ്ഥലത്ത് വെച്ചായിരുന്നു വെടിവയ്പ്പ്. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട രഞ്ജന്‍. ആക്രമണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക തെരഞ്ഞെടുപ്പില്‍ സില്‍വയുടെ പിതാവ് മത്സരിച്ചിരുന്നു. ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ ലങ്കന്‍ ടീം ഹോസ്പിറ്റലിലേക്കെത്തി.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഓള്‍ റൗണ്ടറായ ഡി സില്‍വ മൂന്ന് ടെസ്റ്റുകളടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്മാറി. ഡി സില്‍വയ്ക്ക പകരം ആര് ലങ്കന്‍ ക്രിക്കറ്റ് ടീമിലെത്തുമെന്നത് സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com