കോഹ് ലിയെ കൊണ്ടുവരുമെന്ന് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം; വന്ന കോഹ് ലിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ ഗണ്‍പത് ഗവാട്ടേയുടെ ഫ്‌ലക്‌സില്‍ അങ്ങിനെ കോഹ് ലിയും ഇടംപിടിച്ചു. നഗരത്തില്‍ മുഴുവന്‍ അങ്ങിനെ കോഹ് ലിയുടെ പോസ്റ്റര്‍ നിറഞ്ഞു
കോഹ് ലിയെ കൊണ്ടുവരുമെന്ന് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം; വന്ന കോഹ് ലിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

സെലിബ്രിറ്റിയെ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ അതിന് സാധിച്ചില്ലാ എങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? പിന്നെ മുന്നില്‍ കിടക്കുന്ന ബെസ്റ്റ് ഓപ്ഷനിലേക്കാകും ചിന്ത പോവുക, ആ സെലിബ്രിറ്റിയുമായി രൂപസാദൃശ്യമുള്ള വ്യക്തിയെ കൊണ്ടുവന്ന് ആളുകളുടെ കണ്ണില്‍ പൊടിയിടാം. 

അങ്ങിനെ ചെയ്യാന്‍ മാത്രം ധൈര്യം നമ്മളില്‍ പലര്‍ക്കുമുണ്ടാകില്ല. പക്ഷേ ഒരു വിരുതന്‍ അത് പരീക്ഷിച്ചു. അതും തെരഞ്ഞെടുപ്പില്‍ മത്സരിക്കവെ വോട്ട് തേടിയാണ് സെലിബ്രിറ്റിയെ കൊണ്ടുവരുമെന്ന വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയത്. 

തങ്ങളുടെ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നില്‍ വിരാട് കോഹ് ലി ചീഫ് ഗസ്റ്റായി എത്തുമെന്ന് പ്രഖ്യാപിച്ച് രാമലിംഗ് ഡെവലപ്പ്‌മെന്റ് പാനല്‍ രാമലിംഗ് ഗ്രാമത്തില്‍ പോസ്റ്ററും സ്ഥാപിച്ചു. മെയ് 25ന് നിശ്ചയിച്ചിരിക്കുന്ന റാലിയില്‍ കോഹ് ലി പങ്കെടുക്കുമെന്നായിരുന്നു പ്രചാരണം. 

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ ഗണ്‍പത് ഗവാട്ടേയുടെ ഫ്‌ലക്‌സില്‍ അങ്ങിനെ കോഹ് ലിയും ഇടംപിടിച്ചു. നഗരത്തില്‍ മുഴുവന്‍ അങ്ങിനെ കോഹ് ലിയുടെ പോസ്റ്റര്‍ നിറഞ്ഞു. പക്ഷേ റാലിയുടെ സമയമായപ്പോഴല്ലേ എല്ലാവരും ഞെട്ടിയത്. 

കോഹ് ലിയെ അവിടെ ആര്‍ക്കും കണ്ടെത്താനായില്ല. പകരം കോഹ് ലിയോട് സാമ്യമുള്ള ഒരു യുവാവിനെ കൊണ്ടുവന്നു നിര്‍ത്തുകയായിരുന്നു സംഘാടകര്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com