85 മീറ്റര്‍ സിക്‌സിന് എട്ട് റണ്‍സ്? ക്രിക്കറ്റില്‍ ആവേശ പോര് കൂട്ടാന്‍ പുതിയ ആവശ്യം

സിക്‌സിന് എട്ട് റണ്‍സ് എന്നത് ബാറ്റ്‌സ്മാന്‍ എടുക്കുന്ന റിസ്‌കിനുള്ള പ്രതിഫലമാണ്
85 മീറ്റര്‍ സിക്‌സിന് എട്ട് റണ്‍സ്? ക്രിക്കറ്റില്‍ ആവേശ പോര് കൂട്ടാന്‍ പുതിയ ആവശ്യം

85 മീറ്റര്‍ പറന്നെത്തുന്ന സിക്‌സിന് എട്ട് റണ്‍സ്. ട്വിന്റി20 ക്രിക്കറ്റിനെ കൂടുതല്‍ ആവേശഭരിതമാക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്ന നിര്‍ദേശങ്ങളില്‍ ഒന്നിതാണ്. സിക്‌സിന് ആറ് റണ്‍സിന് പകരം അത് 85 മീറ്റര്‍ കടന്നാല്‍ 8 റണ്‍സ് അനുവദിക്കണം എന്നത്. 

സാങ്കേതിക വിദ്യ ക്രിക്കറ്റില്‍ ഇത്രയധികം മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന ഈ സമയം എത്ര മീറ്റര്‍ സിക്‌സ് പറക്കുന്നുവോ അതിന് അനുസരിച്ച് റണ്‍സ് അനുവദിക്കണം എന്ന ആവശ്യമാണ് ഉയര്‍ന്നിരുന്നത്. ഇപ്പോഴിതാ മുന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സും 85 മീറ്റര്‍ വരെ സിക്‌സ് പറന്നാല്‍ എട്ട് റണ്‍സ് നല്‍കുന്നതിനെ അനുകൂലിച്ച് മുന്നോട്ടു വരുന്നു. 

സാങ്കേതിക വിദ്യയിലെ വളര്‍ച്ച ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഒരു ബോളില്‍ എട്ട് റണ്‍സോ, പത്ത് റണ്‍സോ വേണം ജയിക്കാന്‍ എന്നിരിക്കെ, 85 മീറ്ററിന് മുകളില്‍ സിക്‌സ് അടിച്ചാല്‍ ബാറ്റ്‌സ്മാന് ജയിക്കാം എന്നൊരു സാധ്യത മുന്നിലുണ്ടാകും. എത്ര തവണ ആറ് റണ്‍സിന് ഗ്രൗണ്ടിന് പുറത്തേക്ക് ഡിവില്ലിയേഴ്‌സ് സിക്‌സ് പറത്തിയിരിക്കുന്നു. ഗെയിലും ധോനിയും പൊള്ളാര്‍ഡുമെല്ലാം അതിന് സാധിക്കുന്നവരാണെന്നും ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാണിക്കുന്നു. 

സിക്‌സിന് എട്ട് റണ്‍സ് എന്നത് ബാറ്റ്‌സ്മാന്‍ എടുക്കുന്ന റിസ്‌കിനുള്ള പ്രതിഫലമാണ്. ഗ്രൗണ്ടിന് പുറത്തേക്ക് പറക്കുന്നതിനും, ബൗണ്ടറി ലൈനിന് നേരിയതായി തൊടുന്നതിനും ആറ് റണ്‍സ് തന്നെ അനുവദിക്കുന്നത് നീതികേടല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ക്രീസില്‍ നിന്നു 60-65 മീറ്റര്‍ ദൈര്‍ഘ്യമുള്ള ബൗണ്ടറി ലൈനിലേക്ക് വരുമ്പോള്‍ 85 മീറ്റര്‍ സിക്‌സിന് എട്ട റണ്‍സിന്  എന്നത് ആരാധകരുടേയും കളിക്കാരുടേയും ആവേശം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇത്തരമൊരു നിര്‍ദേശം ക്രിക്കറ്റ് ലോകം അംഗീകരിച്ചാല്‍ പിന്നെ എട്ട് ബോളില്‍ ഫിഫ്റ്റിയും 15 ബോളില്‍ സെഞ്ചുറിയുമെല്ലാം ചിലപ്പോള്‍ നമുക്ക് മുന്നിലേക്ക് എത്തിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com