സലയെ മനഃപൂര്‍വം പരിക്കിലേക്ക് വീഴ്ത്തി; റമോസില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍

റമോസിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യവുമായി ചെയിഞ്ച്.കോമില്‍ വന്ന പെറ്റീഷനില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഒപ്പിടുകയും ചെയ്തു
സലയെ മനഃപൂര്‍വം പരിക്കിലേക്ക് വീഴ്ത്തി; റമോസില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍

കരഞ്ഞുകൊണ്ടു കളിക്കളം വിടേണ്ടി വന്ന സലയ്‌ക്കൊപ്പമായിരുന്നു ഫുട്‌ബോള്‍ ലോകം. റമോസിന്റെ ഭാഗത്ത് നിന്നുമുണ്ടായ മനപൂര്‍വമുള്ള നീക്കത്തിനെതിരെ ഫുട്‌ബോള്‍ ലോകത്ത് നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. റമോസിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യവുമായി ചെയിഞ്ച്.കോമില്‍ വന്ന പെറ്റീഷനില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഒപ്പിടുകയും ചെയ്തു. 

ഇപ്പോള്‍ സലയെ പരിക്കേല്‍പ്പിച്ചു വീഴ്ത്തിയ റമോസില്‍ നിന്നും ഒരു മില്യണ്‍ യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു അഭിഭാഷകന്‍. ബാസ്സെം വാഹ്ബയെന്ന ഈജിപ്ഷ്യന്‍ അഭിഭാഷകനാണ് റമോസിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്. 

സലയ്‌ക്കെതിരായ റമോസിന്റെ നീക്കം മനഃപൂര്‍വമായിരുന്നു എന്ന് പരാതിപ്പെട്ട് അഭിഭാഷകന്‍ ഫിഫയെയാണ് സമീപിച്ചിരിക്കുന്നത്. റയല്‍ അവരുടെ കളിക്കാരിലെ അക്രമവാസന പ്രോത്സാഹിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. തന്റെ പരാതി ഫിഫ സ്വീകരിച്ചു കഴിഞ്ഞു. അന്വേഷണം നടത്തി പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഒരു ബില്യണ്‍ യൂറോയാണ് ഞാന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ആ തുക ദാനം ചെയ്യുമെന്നും അഭിഭാഷകന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com