ഇന്ത്യന്‍ ടീം ബസില്‍ എന്തൊക്കെയാണ് നടക്കുന്നത്? വീഡിയോയുമായി ചഹല്‍

ടീം ബസിലെ കാഴാചകളുമായി ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍
ഇന്ത്യന്‍ ടീം ബസില്‍ എന്തൊക്കെയാണ് നടക്കുന്നത്? വീഡിയോയുമായി ചഹല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടീം ബസില്‍ എന്തൊക്കയാകും നടക്കുക. ആരാധകര്‍ക്ക് പൊതുവെ അറിയാന്‍ കൗതുകമുള്ള കാര്യമാണ് അത്. വിന്‍ഡിസിനെതിരെ പരമ്പര പിടിച്ചതിന് ശേഷം ടീം ബസിലെ കാഴാചകളുമായി ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍. 

ആദ്യം ചഹലിന്റെ ചോദ്യം എത്തുന്നത് നായകന്‍ രോഹിത് ശര്‍മയോടാണ്. അവസാന ഓവറിലേക്ക് മത്സരം എത്തുമെന്ന് കരുതിയില്ല. എങ്കിലും നമ്മള്‍ ജയിച്ചല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുകയാണ് രോഹിത്. രോഹിത്തില്‍ നിന്നും യുവതാരം പന്തിന്റെ നേര്‍ക്കാണ് ചഹല്‍ മൈക്ക് നീട്ടുന്നത്. 

മൂന്നാം ട്വന്റി20യില്‍ ഇന്നോവേറ്റീവ് ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിനെ കുത്തിയായിരുന്നു പന്തിനോടുള്ള ചഹലിന്റെ ചോദ്യം. കുസൃതി നിറച്ചായിരുന്നു പന്തിന്റെ മറുപടി. പുതിയ ഷോട്ടുകള്‍ പരീക്ഷിക്കുന്നതില്‍ നായകനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കളിച്ചു നോക്കിയതാണ് ഞാന്‍. ക്യാപ്റ്റനെ പോലെ ഇന്നോവേറ്റീവ് ഷോട്ട് കളിച്ച് നായകനെ തൃപ്തിപ്പെടുത്താന്‍ നോക്കിയതാണ്. എന്നാല്‍ വേണ്ടപോലെ കുനിയാന്‍ സാധിക്കാതെ വന്നതോടെ പണി പാളുകയായിരുന്നു എന്നാണ് പന്ത് പറയുന്നത്. 

പന്തില്‍ നിന്നും ചഹല്‍ പോകുന്നത് ധവാന്റെ അടുത്തേക്കും. രോഹിത് നേരത്തെ പുറത്തായി. പിന്നാലെ രാഹുലും. ഒരു കൂട്ടുകെട്ട് ഉണ്ടായേ മതിയാവു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പന്ത് റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഇത് കണ്ടാണ് ഞാനും റണ്‍സ് കണ്ടെത്തിയെ മതിയാവു എന്ന് ചിന്തിച്ചത്. അല്ലെങ്കില്‍ സമ്മര്‍ദ്ദമെല്ലാം പന്തിന് ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വന്നേനെയെന്നും ധവാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com