കാല് കൊണ്ടാണേല്‍ തകര്‍ത്താനേ, ഇതിപ്പോ ക്യാച്ചായി പോയി; ജോക്കോവിച്ചിന്റെ കളി കാണാന്‍ എത്തിയ ക്രിസ്റ്റിയാനോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2018 11:50 AM  |  

Last Updated: 19th November 2018 10:29 AM  |   A+A-   |  

cris892

കാല് കൊണ്ട് പന്ത് തട്ടുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളാണ് ക്രിസ്റ്റിയാനോ. പക്ഷേ ക്യാച്ചെടുക്കാനൊക്കെ അത്ര പോര...എടിപി ഫൈനല്‍സില്‍
ജോക്കോവിച്ചും അമേരിക്കയുടെ ജോണ്‍ ഇസ്‌നറും തമ്മിലുള്ള പോര് കാണാന്‍ കുടുംബത്തിന് ഒപ്പം ക്രിസ്റ്റ്യാനോ എത്തിയതിന് ശേഷം ആരാധകര്‍ പറയുന്നത് അങ്ങിനെയാണ്. 

ക്രിസ്റ്റ്യാനോയ്ക്ക്  നേരെ എത്തിയ ടെന്നീസ് ബോള്‍ പിടിക്കാന്‍ താരം ശ്രമിക്കുന്നുണ്ടെങ്കിലും കൈപ്പിടിയില്‍ ഒതുങ്ങിയില്ല. ക്രിസ്റ്റ്യാനോയുടെ കയ്യില്‍ നിന്നും പന്ത് താരത്തിന്റെ ഗേള്‍ഫ്രണ്ട് റോഡ്രിഗ്യുസിന്റെ തലയ്ക്ക് മുകളിലൂടെ താഴേക്ക് വീണു. 

ഈ വീഡിയോ ഷെയര്‍ ചെയ്ത എടിപിയും പറഞ്ഞു, കാല് കൊണ്ട് തന്നെയാണ് ക്രിസ്റ്റിയാനോ കേമന്‍ എന്ന്. ജൂനിയര്‍ ക്രിസ്റ്റ്യാനോയും ഇരുവര്‍ക്കുമൊപ്പം ഗ്യാലറിയിലുണ്ടായിരുന്നു. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം സന്തോഷം നല്‍കുന്നതാണ് എന്നായിരുന്നു ജോക്കോവിച്ചിന്റെ പ്രതികരണം.