ബാറില്‍ ചിലവിട്ടത് 15 മിനിറ്റ്, പൊട്ടിച്ചത് 25 ലക്ഷം, അതും വൈനില്‍ മാത്രം; മകളുടെ ജന്മദിനം ആഘോഷമാക്കി ക്രിസ്റ്റിയാനോ

ബാറില്‍ ചിലവിട്ടത് 15 മിനിറ്റ്, പൊട്ടിച്ചത് 25 ലക്ഷം, അതും വൈനില്‍ മാത്രം; മകളുടെ ജന്മദിനം ആഘോഷമാക്കി ക്രിസ്റ്റിയാനോ

അലാനയുടെ ആദ്യ ജന്മദിനാഘോഷത്തിനായി ക്രിസ്റ്റിയാനോ പണം ഒഴുക്കിയതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്

ഏറ്റവും ഇളയ മകള്‍ അലാന മാര്‍ട്ടിനയുടെ ആദ്യ ജന്മദിനം ആഘോഷിക്കുകയായിരുന്നു ക്രിസ്റ്റിയാനോയും കുടുംബവും ലണ്ടനില്‍. അലാനയുടെ ആദ്യ ജന്മദിനാഘോഷത്തിനായി ക്രിസ്റ്റിയാനോ പണം ഒഴുക്കിയതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ജോക്കോവിച്ചിന്റെ കളി കണ്ടതിന് ശേഷം ക്രിസ്റ്റിയാനോയും റോഡ്രിഗ്‌സും രണ്ട് സുഹൃത്തുക്കളും ലണ്ടനിലെ ബാര്‍ ഷോപ്പില്‍ എത്തി. സ്‌കോട്ട്‌സ് റസ്‌റ്റോറന്റിലെത്തിയ ക്രിസ്റ്റിയാനോ, ലോകത്തെ ഏറ്റവും വിലമിതിക്കുന്ന  വൈനായ റിച്ചബര്‍ഗ്‌ ഗ്രാന്‍ഡ് ക്രൂ ഓര്‍ഡര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

25 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കുപ്പി വൈനാണ് ക്രിസ്റ്റ്യാനോയും റോഡ്രിഗ്‌സും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കുടിച്ചത്. 15 മിനിറ്റ് മാത്രമാണ് റെസ്‌റ്റോറന്റില്‍ ക്രിസ്റ്റിയാനോയും സംഘവും ചിലവഴിച്ചത്. നല്ല സന്തോഷവാനായിരുന്ന ക്രിസ്റ്റിയാനോ മകളുടെ ജന്മദിനം ആഘോഷമാക്കി തന്നെ നടത്തണം എന്ന് പറയുകയായിരുന്നു എന്നാണ് ലണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cristiano Ronaldo (@cristiano) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com