ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയ ലക്ഷ്യം, രോഹിത് മടങ്ങിയപ്പോള്‍ തകര്‍ത്തടിച്ച് ധവാന്‍

മഴയെ തുടര്‍ന്ന് 17 ഓവറാക്കി ചുരുക്കിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം 174 റണ്‍സാക്കിയത്
ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയ ലക്ഷ്യം, രോഹിത് മടങ്ങിയപ്പോള്‍ തകര്‍ത്തടിച്ച് ധവാന്‍

മഴ രസം കെടുത്തി എത്തിയ കളിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്ന് 17 ഓവറാക്കി ചുരുക്കിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം 174 റണ്‍സാക്കിയത്. 

174 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ രോഹിത്തിനെ തുടക്കത്തിലെ മടക്കി ഓസീസ് പ്രഹരിച്ചു. ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിനെ ജാസന്‍ ഫിഞ്ചിന്റെ കൈകളില്‍ എത്തിച്ചു. എന്നാല്‍ ഒരറ്റത്ത് ഉറച്ച് നില്‍ക്കുന്ന ധവാന്‍ വെടിക്കെട്ട് തുടങ്ങിയതോടെ ഓസ്‌ട്രേലിയയെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്നു. എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ ധവാന്‍ 31 ബോളില്‍ നിന്നും 59 റണ്‍സ് പിന്നിട്ടു. 10 ഫോറും ഒരു സിക്‌സും പറത്തിയാണ് ധവാന്‍ ബാറ്റിങ് തുടരുന്നത്. 

മൂന്നാമനായി കെ.എല്‍.രാഹുലാണ് ക്രീസിലെത്തിയത്. മഴ ഏത് നിമിഷവും കളി മുടക്കി എത്തിയേക്കാമെന്നിരിക്കെ മികച്ച റണ്‍റേറ്റ് നിലനിര്‍ത്തുകയാണ് ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളി.  ധവാന്റെ ബാറ്റിങ് ബലത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ട് ഓവറില്‍ 78 റണ്‍സിലെത്തി. 

ആദ്യം ബാറ്റ് ചെയ്ത ഓസീസിന് ഷോര്‍ട്ടിനെ തുടക്കത്തില്‍ തന്നെ മടക്കി ഖലീല്‍ അഹ്മദ് ഷോക്ക് നല്‍കിയിരുന്നു. എന്നാല്‍ നായകന്‍ ഫിഞ്ചും ക്രിസ് ലിന്നും നിലയുറപ്പിക്കാന്‍ തുടങ്ങുകയും, സ്‌കോറിങ്ങിന്റെ വേഗം കൂട്ടുകയും ചെയ്തതോടെ ഇന്ത്യ പരുങ്ങി. 

ഈ സമയം കുല്‍ദീപിന്റെ കൈകളിലേക്ക് പന്ത് നല്‍കിയ കോഹ് ലിക്ക് പിഴച്ചില്ല. ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ പവര്‍പ്ലേ കഴിഞ്ഞതോടെ കോഹ് ലിയെ ആക്രമണത്തിനായി കോഹ് ലി കൊണ്ടുവന്നു. 27 റണ്‍സ് എടുത്ത് നില്‍ക്കെ ഖലീല്‍ അഹ്മദിന്റെ കൈകളിലേക്ക് ഫിഞ്ചിനെ എത്തിച്ച് കുല്‍ദീപ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഫിഞ്ച് മടങ്ങിയതിന്റെ പതര്‍ച്ചയില്ലാതെ ക്രിസ് ലിന്ന് അടിച്ചു കളി തുടര്‍ന്നുവെങ്കിലും കുല്‍ദീപ് തന്റെ തൊട്ടടുത്ത ഓവറില്‍ വീണ്ടും പ്രഹരവുമായെത്തി. 

കുല്‍ദീപിന്റെ ഗൂഗ്ലിയില്‍ ബാറ്റ് വെച്ച ക്രിസ് ലിന്‍ നേരെ കുല്‍ദീപിന്റെ തന്നെ കൈകളിലേക്കെത്തി. ക്രിസ് ലിന്നും, ഫിഞ്ചും പുറത്തായെങ്കിലും മാക്‌സ്വെല്ലും സ്റ്റോയ്‌നിസും കളം നിറഞ്ഞതോടെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്കെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com