ജൂൺ 16ന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നു; ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഇങ്ങനെ

2019ലെ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫിക്‌സചര്‍ ഐസിസി പുറത്തുവിട്ടു
ജൂൺ 16ന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നു; ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഇങ്ങനെ

ദുബായ്: 2019ലെ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫിക്‌സചര്‍ ഐസിസി പുറത്തുവിട്ടു. 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് മത്സരങ്ങള്‍. ഇംഗ്ലണ്ടാണ് ഇത്തവണ ആതിഥ്യം വഹിക്കുന്നത്. 

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ലോകകപ്പില്‍ മുത്തമിടാന്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് ടീമുകള്‍ക്ക് ഒന്‍പത് വീതം മത്സരങ്ങള്‍ എന്ന നിലയിലാണ് പോരാട്ടം. ആദ്യമെത്തുന്ന നാല് ടീമുകള്‍ സെമിയിലേക്കും ഇവിടെ നിന്ന് രണ്ട് ടീമുകള്‍ ഫൈനലിലേക്കും കടക്കും. 

സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. സെമി മുതലുള്ള മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളും കരുതലായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 14ന് വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്താണ് ഫൈനല്‍. ലോര്‍ഡ്‌സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. 

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് കളിക്കുക. സത്താംപ്ടനിലെ ഹാംഷയറിലാണ് മത്സരം. ജൂണ്‍ 16നു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക.

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ജൂണ്‍ ഒന്നിനു അഫ്ഗാനിസ്ഥാനെ നേരിട്ട് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങും. ബ്രിസ്‌റ്റോളില്‍ ഡേ നൈറ്റായാണ് മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com