ആരാധകരെല്ലാം മെസിക്കും സലയ്ക്കും പിന്നില്‍; ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണ എട്ട് ശതമാനം മാത്രം

മികച്ച താരത്തിനായി വോട്ട് ചെയ്തവരില്‍ ഭൂരിപക്ഷം പേരും നിര്‍ദേശിച്ചത് ലയണല്‍ മെസി, മുഹമ്മദ് സല എന്നിവരുടെ പേരുകളാണ്
ആരാധകരെല്ലാം മെസിക്കും സലയ്ക്കും പിന്നില്‍; ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണ എട്ട് ശതമാനം മാത്രം

പാരിസ്: ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരത്തിന് വര്‍ഷാവര്‍ഷം നല്‍കുന്ന ഫ്രഞ്ച് മാഗസിന്‍ പുരസ്‌കാരമായ ബാല്ലണ്‍ ഡി ഓറിനായുള്ള 30 താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അന്തിമ പട്ടികയില്‍ മൂന്ന് പേരാണ് ഇടംപിടിക്കുക. കഴിഞ്ഞ കുറച്ച് കാലമായി ഈ പുരസ്‌കാരം പങ്കിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരും ഇത്തവണയും പട്ടികയിലുണ്ട്. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയും ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയുണ്ട്. 

പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത് വോട്ടിങിന്റെ അടിസ്ഥാനത്തിലാണ്. പരിശീലകരും ക്യാപ്റ്റന്‍മാരും മാധ്യമ പ്രവര്‍ത്തകരുമൊക്കെ വോട്ടിങില്‍ പങ്കെടുക്കാറുണ്ട്. ആരാധകര്‍ക്കും ഇത്തരത്തില്‍ വോട്ട് ചെയ്യാനുള്ള അവസരം മാഗസിന്‍ ഒരുക്കിയിരുന്നു. 

ഇപ്പോള്‍ ആരാധകരുടെ അഭിപ്രായത്തെ തള്ളേണ്ട അവസ്ഥയിലാണ് മാഗസിന്‍. മികച്ച താരത്തിനായി വോട്ട് ചെയ്തവരില്‍ ഭൂരിപക്ഷം പേരും നിര്‍ദേശിച്ചത് ലയണല്‍ മെസി, മുഹമ്മദ് സല എന്നിവരുടെ പേരുകളാണ്. ഏതാണ്ട് ഏഴ് ലക്ഷം പേരാണ് ഇഷ്ടതാരത്തെ വോട്ട് ചെയ്തത്. കിട്ടിയ വോട്ടില്‍ 79 ശതമാനവും ഇരുവരും ചേര്‍ന്ന് പങ്കിട്ടുവെന്ന് ചുരുക്കം. 

704,396 വോട്ടുകളാണ് ആകെ വന്നത്. അതില്‍ 48 ശതമാനം മെസിക്കും 31 ശതമാനം സലയ്ക്കും ലഭിച്ചു. ബാക്കി 28 താരങ്ങള്‍ക്കെല്ലാം കൂടിയാണ് 21 ശതമാനം വോട്ട് നേടാന്‍ സാധിച്ചത്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചവരുടെ പട്ടികയില്‍ മൂന്നാമതാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന് ലഭിച്ചത് കേവലം എട്ട് വോട്ടുകള്‍. ഒട്ടും വോട്ട് ലഭിക്കാത്ത താരങ്ങളും 30അംഗ ലിസ്റ്റിലുണ്ട്. പുരസ്‌കാരം പ്രതീക്ഷിക്കുന്ന മോഡ്രിചിന് രണ്ട് ശതമാനം മാത്രമാണ് ആരാധക പിന്തുണ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com