ഭാര്യയുടെ സാന്നിധ്യം കോഹ് ലിക്ക് ഗുണം ചെയ്യും, എല്ലാവര്‍ക്കും അങ്ങിനെയാവില്ലെന്ന് ഗംഭീര്‍

കളിയില്‍ മാത്രം പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍കുടുംബത്തിന്റെ സാന്നിധ്യം തിരിച്ചടിയായി കരുതുന്ന കളിക്കാരുണ്ട്
ഭാര്യയുടെ സാന്നിധ്യം കോഹ് ലിക്ക് ഗുണം ചെയ്യും, എല്ലാവര്‍ക്കും അങ്ങിനെയാവില്ലെന്ന് ഗംഭീര്‍

വിദേശ പര്യടനങ്ങള്‍ അവസാനിക്കും വരെ ഭാര്യമാരെ കൂടെ നിര്‍ത്താന്‍ അനുവാദം നല്‍കണം എന്നായിരുന്നു ബിസിസിഐയോട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ആവശ്യം. ഇത് ബിസിസിഐയുടെ പരിഗണനയില്‍ നില്‍ക്കെ എതിര്‍പ്പുമായി ഗൗതം ഗംഭീര്‍. ഓരോ കളിക്കാരെയും ഇത് ബാധിക്കുക്ക വ്യത്യസ്തമായിട്ടായിരിക്കും എന്ന് ഗംഭീര്‍ പറയുന്നു. 

വിദേശ പര്യടനങ്ങള്‍ക്കായി പറക്കുമ്പോള്‍ കുടുംബത്തിന്റെ സാന്നിധ്യം ഉണ്ടാവുന്നത് ചില കളിക്കാര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചിലര്‍ക്ക് അങ്ങിനെ ആവണം എന്നില്ല. കളിയില്‍ മാത്രം പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍
കുടുംബത്തിന്റെ സാന്നിധ്യം തിരിച്ചടിയായി കരുതുന്ന കളിക്കാരുണ്ട്.

കോഹ് ലിയുടെ ആവശ്യത്തില്‍ ബിസിസിഐ എന്ത് തീരുമാനം എടുത്താലും അത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുന്നതാവണം എന്നും ഗംഭീര്‍ പറഞ്ഞു. കോഹ് ലിയുടെ ആവശ്യത്തില്‍ ബിസിസിഐ ഉടനടി തീരുമാനം എടുക്കില്ലെന്നാണ് സൂചന. കുടുംബത്തെ മുഴുവന്‍ സമയവും കളിക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ അനുവദിച്ചാല്‍ അത് പരിശീലനത്തിനുള്ള സമയം ഉള്‍പ്പെടെ കുറയ്ക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 

നിലവില്‍ വിദേശ പര്യടനങ്ങളില്‍ ആദ്യ രണ്ടാഴ്ച മാത്രമാണ് ഭാര്യമാര്‍ക്ക് കളിക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ അനുമതി. ടെസ്റ്റ് ടീമില്‍, പൂജാര, അശ്വിന്‍, ഉമേഷ് യാദവ്, രഹാനെ, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നീ കളിക്കാരും വിവാഹിതരാണ്. എന്നാല്‍ കോഹ് ലിയില്‍ നിന്ന് മാത്രമാണ് ഇത്തരം ആവശ്യം ഉയര്‍ന്നിരിക്കുന്നതെന്ന് ബിസിസിഐയുടെ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com