പെട്ടെന്നാണ് കോഹ് ലി അത് ഓര്‍ത്തത്, ജഡേജയില്‍ നിന്നും വാങ്ങി കോഹ് ലി പന്ത് ഉമേഷിന് നല്‍കി

46ാം ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്
പെട്ടെന്നാണ് കോഹ് ലി അത് ഓര്‍ത്തത്, ജഡേജയില്‍ നിന്നും വാങ്ങി കോഹ് ലി പന്ത് ഉമേഷിന് നല്‍കി

വിന്‍ഡിസിന്റെ രണ്ടാം ഇന്നിങ്‌സിന്റെ 46ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ കൈകളിലേക്കായിരുന്നു കോഹ് ലി ബോള്‍ നല്‍കിയത്. പക്ഷേ പെട്ടെന്ന് പന്ത് തിരിച്ചു വാങ്ങിയ കോഹ് ലി അത് ഉമേഷ് യാദവിന്റെ കൈകളിലേക്ക് നല്‍കി. അതോടെ ടെസ്റ്റ് കരിയറിലെ മറ്റൊരു നാഴിക കല്ല് ഉമേഷ് പിന്നിട്ടു. 

46ാം ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ആ സമയം രണ്ട് ഇന്നിങ്‌സിലുമായി ഒന്‍പത് വിക്കറ്റാണ് ഉമേഷ് യാദവിന്റെ അക്കൗണ്ടിലുണ്ടായത്. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ പത്ത് വിക്കറ്റ് നേട്ടത്തിലേക്ക് അത് എത്തും. 

ഇത് മനസിലാക്കിയാണ് കോഹ് ലി, ജഡേജയുടെ കയ്യില്‍ നിന്നും പന്ത് തിരികെ വാങ്ങി, ഉമേഷിനെ കൊണ്ട് ആ ഓവര്‍ എറിയിച്ചത്. ഉമേഷ് വിന്‍ഡിസിന്റെ പത്താം വിക്കറ്റ് വീഴ്ത്തി രണ്ടാം ടെസ്റ്റിലെ തന്റെ വിക്കറ്റ് നേട്ടം പത്തിലേക്ക് എത്തിച്ചു. ഇത് ആദ്യമായിട്ടായിരുന്നു ഉമേഷ് യാദവ് ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com