കാര്യവട്ടം ഏകദിനം; ടിക്കറ്റ് അക്ഷയ വഴിയും കിട്ടും, ചെയ്യേണ്ടതിങ്ങനെ

ഇതുവരെ പേടിഎം, ഇന്‍സൈസര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന
കാര്യവട്ടം ഏകദിനം; ടിക്കറ്റ് അക്ഷയ വഴിയും കിട്ടും, ചെയ്യേണ്ടതിങ്ങനെ

വിന്‍ഡിസ് പൊരുതാന്‍ ആരംഭിച്ചതോടെ ആവേശത്തിലേക്കെത്തിയിരിക്കുകയാണ് ഇന്ത്യ-വിന്‍ഡിസ് ഏകദിന പരമ്പര. ഹെറ്റ്‌മെയറിന്റേയും, കോഹ് ലിയുടെ പേരുകേട്ട ബാറ്റിങ് നിരയുടേയും വെടിക്കെട്ട് സ്വപ്‌നം കണ്ട് കാര്യവട്ടം അഞ്ചാം ഏകദിനത്തിന് ഒരുങ്ങുകയാണ്. 

കര്യവട്ടം ഏകദിനത്തിനുള്ള ടിക്കറ്റ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാക്കാനുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ധാരണയിലെത്തി. ഇതുവരെ പേടിഎം, ഇന്‍സൈസര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന. 

ഇനി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 2700 അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് ലഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച് സര്‍വീസ് ചാര്‍ജ് അക്ഷയ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങില്‍ ഈടാക്കും. ഈമെയില്‍ ഐഡിയും ഫോണ്‍ നമ്പറും നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിങ് സ്ഥിരീകരിച്ച് ഇമെയിലിലും എസ്എംഎസ് ആയും നോട്ടിഫിക്കേഷന്‍ ലഭിക്കും. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരു വ്യക്തിക്ക് ആറ് ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com