അവസാന നിമിഷം പഞ്ചാബിന്റെ നീക്കം പൊളിച്ച് ഡല്‍ഹി; ധവാന്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിലേക്ക്?

മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നിവരാണ് ധവാനില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടെത്തിയവര്‍
അവസാന നിമിഷം പഞ്ചാബിന്റെ നീക്കം പൊളിച്ച് ഡല്‍ഹി; ധവാന്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിലേക്ക്?

പന്ത്രണ്ടാം ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിടുമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഉറപ്പിച്ചു കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നിവരാണ് ധവാനില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടെത്തിയവര്‍. 

എന്നാല്‍ മുംബൈയുമായും, പഞ്ചാബുമായും കളിക്കാരനെ കൈമാറുന്ന കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ധാരണയില്‍ എത്തിയില്ല. തന്റെ ഹോം ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് തന്നെ ധവാന്‍ അടുത്ത സീസണ്‍ കളിക്കാന്‍ എത്തിയേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. 

ധവാനെ സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങളില്‍ അവസാന ഘട്ടത്തില്‍ എത്തിയിരുന്നു പഞ്ചാബ്. ഇത് സംബന്ധിച്ച് ബിസിസിഐയെ പഞ്ചാബ് കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം ഉയര്‍ന്ന തുക മുന്നില്‍ വെച്ച് ഡെല്‍ഹി ധവാന് വേണ്ടി മുന്നോട്ടു വരികയായിരുന്നു. 

താര ലേലത്തിന് മുന്‍പ് ടീമുകള്‍ക്ക് താരങ്ങളെ പരസ്പരം കൈമാറുന്നതിനുള്ള സമയമാണ് ഇപ്പോള്‍. 5.2 കോടി രൂപയ്ക്കാണ് ധവാനെ സണ്‍റൈസേഴ്‌സ് ടീമിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ തുകയില്‍ ധവാന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെ ടോപ് 4ല്‍ ഉള്‍പ്പെടുന്ന തനിക്ക് പ്രതിഫലം ഉയരേണ്ടതുണ്ടെന്നാണ് ധവാന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com