സാന്ദ്രയ്ക്കും ചെങ്കിസ് ഖാനും ട്രിപ്പിള്‍; സ്പ്രിന്റില്‍ ഡബിളുമായി വീണ്ടും കുതിച്ച് അഭിനവും ആന്‍സിയും

നൂറ് മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ആന്‍സി ജോസന്‍ നാട്ടിക ഫിഷറീസ് സ്‌കൂളിന്റെ താരമാണ്
സാന്ദ്രയ്ക്കും ചെങ്കിസ് ഖാനും ട്രിപ്പിള്‍; സ്പ്രിന്റില്‍ ഡബിളുമായി വീണ്ടും കുതിച്ച് അഭിനവും ആന്‍സിയും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നൂറ് മീറ്ററില്‍ കുതിച്ച് മേളയിലെ താരങ്ങളായതിന് പിന്നാലെ വീണ്ടും അഭിനവിന്റേയും ആന്‍സിയയുടേയും കുതിപ്പ്. സീനിയര്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും 200 മീറ്ററില്‍ ഇരുവരും സ്വര്‍ണത്തില്‍ മുത്തമിട്ടു. 

നൂറ് മീറ്ററില്‍ 10.97 സെക്കന്‍ഡിലായിരുന്നു അഭിനവ് സി ഓടിയെത്തിയിരുന്നത്. തിരുവനന്തപുരം സായിയുടെ താരമാണ് അഭിനവ്. നൂറ് മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ആന്‍സി ജോസന്‍ നാട്ടിക ഫിഷറീസ് സ്‌കൂളിന്റെ താരമാണ്. 

അഭിനവും ആന്‍സിയും സ്പ്രിന്റില്‍ ഡബിള്‍ നേടിയതിന് പുറമെ, സബ് ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളത്തിന്റെ സന്ദ്ര എ.എസും ചിങ്കിസ് ഖഖാനും ട്രിപ്പിള്‍ സ്വര്‍ണം നേടി. സെന്റ് ജോര്‍ജ് കോതമംഗലത്തിന്റെ താരമാണ് ചെങ്കിസ് ഖാന്‍. എറണാകുളം സേക്രഡ് ഹാര്‍ട്‌സ് സ്‌കൂളിന്റെ താരണാണ് സാന്ദ്ര. 

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 96ല്‍ 88 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയാവുമ്പോള്‍ എറണാകുളം കിരീടം ഉറപ്പിച്ചു കഴിഞ്ഞു. 235 പോയിന്റാണ് എറണാകുളത്തിന് ഇപ്പോഴുള്ളത്. 175 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com