സെറീന വില്യംസ് മാപ്പ് പറയണം, ഇല്ലെങ്കില്‍ ബഹിഷ്‌കരണം എന്ന് അമ്പയര്‍മാര്‍

ഫൈനലിനിടെ അമ്പയര്‍ കാര്‍ലോസ് റാമോസിനോട് സെറീന കയര്‍ത്തതും, പിന്നാലെയുണ്ടായ സെറീനയുടെ പ്രതികരണങ്ങളുമാണ് ബഹിഷ്‌കരണത്തിലേക്ക് നീങ്ങുന്നത്
സെറീന വില്യംസ് മാപ്പ് പറയണം, ഇല്ലെങ്കില്‍ ബഹിഷ്‌കരണം എന്ന് അമ്പയര്‍മാര്‍

സെറീന വില്യംസിനെ ബഹിഷ്‌കരിക്കാനുള്ള നീക്കവുമായി ടെന്നീസ് അമ്പയര്‍മാര്‍. സെറീനയുടെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ എത്തില്ലെന്ന നിലപാടിലേക്ക് ടെന്നീസ് അമ്പയര്‍മാര്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ഓപ്പണ്‍ ഫൈനലിനിടെ അമ്പയര്‍ കാര്‍ലോസ് റാമോസിനോട് സെറീന കയര്‍ത്തതും, പിന്നാലെയുണ്ടായ സെറീനയുടെ പ്രതികരണങ്ങളുമാണ് ബഹിഷ്‌കരണത്തിലേക്ക് നീങ്ങുന്നത്. 

റാമോസിനെ നുണയന്‍, കള്ളന്‍ എന്നിങ്ങനെ വിളിച്ചതിന് സെറീന മാപ്പ് പറയണം എന്നാണ് ഒരു വിഭാഗം അമ്പയര്‍മാര്‍ നിലപാടെടുത്തിരിക്കുന്നത്. വിമണ്‍ ടെന്നീസ് അസോസിയേഷനും, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷനും സെറീനയെ പിന്തുണച്ചു മുന്നോട്ടു വന്നിരുന്നു. ഇതും അമ്പയര്‍മാരെ പ്രകോപിപ്പിച്ചു. 

യുനൈറ്റഡ് സ്റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷന്‍ തങ്ങളെ പല വിഷയങ്ങളിലും പിന്തുണയ്ക്കുന്നില്ല എന്ന നിലപാടാണ് അമ്പയര്‍മാര്‍ക്കുള്ളത്. തന്റെ ജോലി കൃത്യമായി ചെയ്തിട്ടും റാമോസിന് ഒപ്പം നില്‍ക്കാതെ, അദ്ദേഹത്തെ കഴുകന്മാര്‍ക്ക് വിട്ടുകൊടുക്കുകയാണ് അസോസിയേഷന്‍ ചെയ്തത് എന്നാണ് അമ്പയര്‍മാര്‍ ഉന്നയിക്കുന്ന ആരോപണം. 

എന്നാല്‍ സ്ത്രീയ്ക്കും പുരുഷനും കോര്‍ട്ടില്‍ വ്യത്യസ്ത നീതി എന്നതിനെ ചൊല്ലിയാണ് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്. പുരുഷന്മാര്‍ എത്ര വട്ടം റാക്കറ്റ് നിലത്തെറിഞ്ഞിരിക്കുന്നു. സ്ത്രീ ഇങ്ങനെ പ്രതികരിക്കുമ്പോള്‍ മാത്രമാണ് പലര്‍ക്കും പ്രശ്‌നമെന്നും സെറീനയെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com