ഉള്ളില്‍ കരഞ്ഞല്ലേ ഈ അഭിനന്ദനം? പന്തിനെ അഭിനന്ദിച്ച സാഹയ്ക്ക് കിട്ടിയ പണി

ഓവലില്‍ സെഞ്ചുറി നേടിയതിന് ശേഷം റിഷഭ് പന്തിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം എത്തിയപ്പോള്‍ സാഹയും പന്തിനെ അഭിനന്ദിക്കാന്‍ മടിച്ചില്ല
ഉള്ളില്‍ കരഞ്ഞല്ലേ ഈ അഭിനന്ദനം? പന്തിനെ അഭിനന്ദിച്ച സാഹയ്ക്ക് കിട്ടിയ പണി

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കുന്ന കളിയായിരുന്നു ഓവലില്‍ റിഷഭ് പന്ത് പുറത്തെടുത്തത്. വിക്കറ്റ് കീപ്പിങ്ങില്‍ പോരായ്മ നിലനില്‍ക്കുമ്പോഴും, ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് പന്തിനെ വിശ്വസിക്കാം എന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. അങ്ങിനെ വരുമ്പോള്‍ വൃദ്ധിമാന്‍ സാഹയുടെ സ്ഥാനം? 

ധോനി വിരമിച്ചതിന് ശേഷം വിക്കറ്റിന് പിന്നില്‍ സുരക്ഷിതമായ കൈകള്‍ തേടിയ സെലക്ടര്‍മാരെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ സാഹ ആകര്‍ശിക്കുകയായിരുന്നു. എന്നാല്‍ പരിക്കവിടെ സാഹയ്ക്ക് വില്ലനായെത്തി. കിട്ടിയ അവസരം മുതലെടുത്ത് പന്ത് തകര്‍ത്ത് കളിക്കുകയും ചെയ്തു. 

ഓവലില്‍ സെഞ്ചുറി നേടിയതിന് ശേഷം റിഷഭ് പന്തിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം എത്തിയപ്പോള്‍ സാഹയും പന്തിനെ അഭിനന്ദിക്കാന്‍ മടിച്ചില്ല. പക്ഷേ പന്തിനെ അഭിനന്ദിച്ചുള്ള സാഹയുടെ ട്വീറ്റിനെ ആരാധകര്‍ വെറുതെ വിടുന്നില്ല. 

ഉള്ളില്‍ കരഞ്ഞുകൊണ്ടല്ലേ ഈ അഭിനന്ദനം എന്നാണ് സാഹയെ ട്രോളി ആരാധകര്‍ ചോദിക്കുന്നത്. നിങ്ങളുടെ സ്ഥാനത്താണ് സാഹ ഈ കളിക്കുന്നതെന്ന് സാഹയെ ഓര്‍മിപ്പിക്കാനാണ് മറ്റ് ചിലരുടെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com