രോഹിത് ഈ ലോകത്തേയല്ല, ഏഷ്യാകപ്പ് എന്താകുമോയെന്ന് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2018 12:11 PM  |  

Last Updated: 13th September 2018 12:11 PM  |   A+A-   |  

rohit

ഏഷ്യ കപ്പില്‍ ഇന്ത്യയെ നയിക്കേണ്ട നായകന്‍ തിരക്കിലാണ്. കളിച്ചു തന്നെയാണ്. എന്നാല്‍ വീഡിയോ ഗെയിമാണ് കളിക്കുന്നത് എന്ന് മാത്രം. രോഹിത് ശര്‍മ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോയിലൂടെയാണ് വീഡിയോ ഗെയിമിന്റെ കൗതുകം ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

വിര്‍ച്വല്‍ ലോകത്താണ് രോഹിത്ത്. വീഡിയോ ഗെയിംസിന്റെ വിര്‍ച്വല്‍ ലോകത്തേക്ക് നീന്തുക എന്നാല്‍ എപ്പോഴും എക്‌സൈറ്റിങ് ആണ്, ചിലപ്പോള്‍ പേടിപ്പിക്കുന്നതും. നിങ്ങളുടെ ഇഷ്ടപ്പെട്ട വീഡിയോ ഗെയിം ഏതാണെന്നും രോഹിത്ത് ആരാധകരോട് ചോദിക്കുന്നു. 

സെപ്തംബര്‍ 18നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഹോംങ്കോങ്ങിനെതിരെയാണ് ആദ്യ മത്സരം. അഞ്ച് വട്ടം ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യ കോഹ് ലി ഇല്ലാതെയാണ് ഇറങ്ങുന്നത്. ധവാനാണ് വൈസ് ക്യാപ്റ്റന്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohit Sharma (@rohitsharma45) on