സന്തോഷ് ട്രോഫിയും ഐലീഗുമാണെങ്കില്‍ പോലും ലൈവ് ടെലികാസ്റ്റ് ഏത് ചാനലിലാണ് എന്ന് അന്വേഷിച്ച് ഇന്ത്യന്‍ ആരാധകര്‍ക്ക് തിരഞ്ഞ് പോകേണ്ടി വരാറാണ് പതിവാണ്. എന്നാല്‍ ഇന്ന് മുതല്‍ ആ കളി മാറും. ഇന്ത്യന്‍ ഫുട്‌ബോളിന് മാത്രം വേണ്ടി ചാനലുമായി എത്തിയിരിക്കുകയാണ് സ്റ്റാര്‍ നെറ്റ്വാര്‍ക്ക്.
ഇന്ന് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 സംപ്രേഷണം തുടങ്ങും. സുനില്‍ ഛേത്രിയിലൂടെയായിരുന്നു ഇന്ത്യന്‍ ആരാധകരില്‍ സന്തോഷം നിറയ്ക്കുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആ പ്രഖ്യാപനം വന്നത്. അഞ്ചാം ഐപിഎല്‍ സീസണ്‍ പുതിയ ചാനലിലൂടെ കാണാം.
ലോക കപ്പ് സ്വപ്‌നം കാണുന്ന രാജ്യത്തിന്, എല്ലാ തലമുറയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും വേണ്ടി, നമ്മുടെ ഫുട്‌ബോള്‍ കാണുന്നതിന് നമ്മുടെ ചാനല്‍ എന്ന് പറഞ്ഞാണ് സ്റ്റാര്‍ നെറ്റ്വര്‍ക്ക് പുതിയ ചാനലുമായി എത്തുന്നത്.
ഐഎസ്എല്‍ ആയിരിക്കും സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3യിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് ആദ്യം ലൈവായി എത്തുക. അതുവരെ കഴിഞ്ഞ മത്സരങ്ങളുടെ ഹൈലൈറ്റ്‌സ് ആയിരിക്കും സംപ്രേഷണം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ