കളിക്കളത്തില്‍ ഞെട്ടിച്ചില്ലെങ്കിലും വീട്ടില്‍ അങ്ങിനെയല്ല; ഹര്‍ദിക്കിന്റെ സര്‍പ്രൈസ്‌

ഹര്‍ദിക്കിന് നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും അച്ഛനും മകനും ഒരുമിച്ചുള്ള വീഡിയോയ്ക്ക് സ്‌നേഹം പങ്കുവയ്ക്കുകയാണ് ആരാധകര്‍
കളിക്കളത്തില്‍ ഞെട്ടിച്ചില്ലെങ്കിലും വീട്ടില്‍ അങ്ങിനെയല്ല; ഹര്‍ദിക്കിന്റെ സര്‍പ്രൈസ്‌

മൂന്ന് മാസത്തിന് ശേഷമായിരുന്നു വീട്ടിലേക്കുള്ള വരവ്. ആ വരവ് പിതാവിന് സര്‍പ്രൈസാക്കി ഇരട്ടി മധുരം നല്‍കുകയായിരുന്നു ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. 

ഉറങ്ങി കിടക്കുകയായിരുന്നു പിതാവിനെ ഉണര്‍ത്തി കെട്ടിപ്പിടിച്ച് മുത്തം നല്‍കിയായിരുന്നു പാണ്ഡ്യ ജൂനിയറിന്റെ സര്‍പ്രൈസ് വരവ്. പാണ്ഡ്യയെ കണ്ടതോടെ ഉറക്ക ചടവിലും പിതാവിന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു. 

ഈ സര്‍പ്രൈസിന്റെ വീഡിയോ ആരാധകരുമായും പങ്കുവയ്ക്കുകയാണ് ഹര്‍ദിക്. ഇംഗ്ലണ്ടിലെ പ്രകടനത്തിന്റെ പേരില്‍ ഹര്‍ദിക്കിന് നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും അച്ഛനും മകനും ഒരുമിച്ചുള്ള വീഡിയോയ്ക്ക് സ്‌നേഹം പങ്കുവയ്ക്കുകയാണ് ആരാധകര്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

ലോക കപ്പിനുള്ള ഒരുക്കം എന്നോണം ഏഷ്യാ കപ്പിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഹര്‍ദിക്കിന് പരമ്പര നിര്‍ണായകമാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ അവസാന ടെസ്റ്റില്‍ മാത്രമായിരുന്നു പാണ്ഡ്യ ഒഴിവാക്കപ്പെട്ടത്. എന്നാല്‍ മറ്റ് കളികളില്‍ സ്ഥിരതയാര്‍ന്ന കളി പുറത്തെടുക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com