ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം, എട്ട് ഓവറില്‍ 50 കടന്നു; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു, രോഹിത് ശര്‍മ്മ മടങ്ങിയെത്തി 

ഏഷ്യാ കപ്പ് അന്തിമപോരാട്ടത്തില്‍ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തു
ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം, എട്ട് ഓവറില്‍ 50 കടന്നു; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു, രോഹിത് ശര്‍മ്മ മടങ്ങിയെത്തി 

ദുബായ്: ഏഷ്യാ കപ്പ് അന്തിമപോരാട്ടത്തില്‍ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തു.കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഇതോടെ അഫ്ഗാനെതിരെ കളിച്ച ലോകേഷ് രാഹുല്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ പുറത്തായി. ബംഗ്ലദേശ് നിരയില്‍ മോമിനുല്‍ ഹഖിനു പകരം നാസ്മുല്‍ ഇസ്‌ലാം ടീമില്‍ ഇടം പിടിച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് ഓവറില്‍ 58 റണ്‍സ് എന്ന നിലയിലാണ്. 

ഏഴാം തവണ കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും മൂന്നാം ഫൈനലിലെങ്കിലും കിരീടത്തില്‍ ആദ്യ മുത്തമിടാന്‍ ഭാഗ്യം തേടി ബംഗ്ലാദേശും കളത്തിലിറങ്ങിയത്.  ഇന്ത്യ - പാക്ക് ഫൈനല്‍ സാധ്യതയുടെ അമിതാവേശം ചോര്‍ത്തിയതിന്റെ വര്‍ധിതവീര്യത്തോടെ എത്തുന്ന ബംഗ്ലദേശ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. പാക്കിസ്ഥാനെ 37 റണ്‍സിനാണു ബംഗ്ലദേശ് വീഴ്ത്തിയത്.

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലി കളിക്കാത്ത ടൂര്‍ണമെന്റില്‍ കിരീടം നേടി കരുത്തുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 4-1 നാണക്കേട് മറക്കാനും ഇവിടെ കിരീടനേട്ടം അനിവാര്യം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (269 റണ്‍സ്) ശിഖര്‍ ധവാന്‍ (327 റണ്‍സ്) എന്നിവര്‍ മിന്നുന്ന ഫോമിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com