സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടം എഫ്സി ഗോവയ്ക്ക്. ഫൈനലില്‍ ചെന്നൈയിനെ 2–1ന് തോല്പിച്ചു. 51ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് ഗോവയെ മുന്നിലെത്തിച്ചു. മിനിറ്റുകള്‍ക്കകം റാഫേല്‍ അഗസ്റ്റോ ഗോള്‍ മടക്കി.
അത്യന്തം ആവേശകരമായി മുന്നേറിയ മത്സരത്തിൽ 64ാം മിനിറ്റില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് ഗോവയുടെ വിജയഗോള്നേടി. ഗോവയുടെ ആദ്യ കിരീടമാണ്. ഐഎസ്എല്‍ ഫൈനലില്‍ ഗോവ ബംഗളൂരുവിനോട് പരാജയപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ