ശുഭ്മാന്‍ ഗില്ലിനെ ദിനേശ് കാര്‍ത്തിക് തഴഞ്ഞുവെന്ന് മനോജ് തിവാരി; ലോകകപ്പ് സെലക്ഷന് വേണ്ടിയുള്ള ഗൂഡലക്ഷ്യമെന്നും ആരോപണം

ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയുള്ള ഈ നീക്കം പല ലക്ഷ്യങ്ങളും വെച്ചുള്ളതാണെന്നും തിവാരി ട്വിറ്ററിലൂടെ ആരോപിക്കുന്നു
ശുഭ്മാന്‍ ഗില്ലിനെ ദിനേശ് കാര്‍ത്തിക് തഴഞ്ഞുവെന്ന് മനോജ് തിവാരി; ലോകകപ്പ് സെലക്ഷന് വേണ്ടിയുള്ള ഗൂഡലക്ഷ്യമെന്നും ആരോപണം

കൊല്‍ക്കത്ത: യുവതാരം ശുഭ്മാന്‍ ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  തഴഞ്ഞുവെന്ന വിമര്‍ശനവുമായി മനോജ് തിവാരി. ബാറ്റിങ് ഓര്‍ഡറില്‍ ശുഭ്മാന്‍ ഗില്ലിനെ താഴെ ഇറക്കിയതാണ് തിവാരിയെ പ്രകോപിപ്പിച്ചത്. കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ ലക്ഷ്യം വെച്ചാണ് തിവാരിയുടെ വിമര്‍ശനം. 
ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയുള്ള ഈ നീക്കം പല ലക്ഷ്യങ്ങളും വെച്ചുള്ളതാണെന്നും തിവാരി ട്വിറ്ററിലൂടെ ആരോപിക്കുന്നു. 

കഴിഞ്ഞ മത്സരത്തില്‍ 65 റണ്‍സുമായി ക്ലാസി ഇന്നിങ്‌സ് കളിച്ച ഗില്ലിനെ പിന്നെ വന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ ഏഴാമനാക്കിയാണ് ഇറക്കിയത്. വിദേശ താരങ്ങളേക്കാള്‍ ആഭ്യന്തര താരങ്ങള്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ ആദ്യം ഇറങ്ങുവാന്‍ അവസരം നല്‍കുകയാണ് വേണ്ടത് എന്നും മനോജ് തിവാരി പറയുന്നു. 

ഏഴാമനായി ബാറ്റിങ്ങിന് ഇറങ്ങിയ ഗില്‍ 20 പന്തില്‍ നിന്നും 15 റണ്‍സാണ് നേടിയത്. കൊല്‍ക്കത്തയെ ചെന്നൈ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയുടെ ഓപ്പണിങ് സഖ്യമായ നരെയ്‌നും ക്രിസ് ലിന്നും മടങ്ങിയെത്തിയതോടെയാണ് ഗില്ലിന് ഓപ്പണിങ്ങില്‍ സ്ഥാനം നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com