മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്; സ്മിത്തിന് അര്‍ധസെഞ്ച്വുറി

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും മലയാളി താരം സഞ്ജുസാംസന്റെയും റിയാന്‍ പരാഗിന്റെയും മികച്ച പ്രകടനമാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്
മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്; സ്മിത്തിന് അര്‍ധസെഞ്ച്വുറി

ജയ്പുര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റ് വിജയം. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും മലയാളി താരം സഞ്ജുസാംസന്റെയും റിയാന്‍ പരാഗിന്റെയും മികച്ച പ്രകടനമാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്.

സ്റ്റീവ് സ്മിത്ത് 48 പന്തുകളില്‍ നിന്ന് 59 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 19 പന്തുകളില്‍ നിന്നായി 35 റണ്‍സ് നേടി. റിയാന്‍ പരാഗ് 29 പന്തുകളില്‍നിന്നായി 43 റണ്‍സ് നേടി.

നിശ്ചിത ഓവറില്‍ രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സ് 161 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ(5)നേരത്തെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവും മികച്ച കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഇരുവരും 97 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 33 പന്തില്‍ 34 റണ്‍സെടുത്ത യാദവിനെ പുറത്താക്കി ബിന്നി ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ ഡികോക്കും പുറത്തായി. 47 പന്തില്‍ ആറു ഫോറും രണ്ട് സിക്‌സും അടക്കം 65 റണ്‍സായിരുന്നു ഡികോക്കിന്റെ സമ്പാദ്യം.

ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 23 റണ്‍സടിച്ചു. പൊള്ളാര്‍ഡ് പത്ത് റണ്‍സുമായി പുറത്തായി. 13 റണ്‍സോടെ കട്ടിങ്ങും രണ്ട് റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു. രാജസ്ഥാനായി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റെടുത്തു. സ്റ്റുവര്‍ട്ട് ബിന്നി, ആര്‍ച്ചര്‍, ഉനദ്ഘട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com