മികച്ച താരത്തിനുള്ള പിഎഫ്എ പുരസ്‌കാരം; ചുരുക്ക പട്ടികയില്‍ ആറ് പേര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2018-19  സീസണിലെ മികച്ച താരത്തിനുള്ള പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ (പിഎഫ്എ) പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
മികച്ച താരത്തിനുള്ള പിഎഫ്എ പുരസ്‌കാരം; ചുരുക്ക പട്ടികയില്‍ ആറ് പേര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2018-19  സീസണിലെ മികച്ച താരത്തിനുള്ള പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ (പിഎഫ്എ) പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്ന് താരങ്ങളും ലിവര്‍പൂളിന്റെ രണ്ട് താരങ്ങളും ചെല്‍സിയുടെ ഒരു താരവുമാണ് പട്ടികയില്‍ ഇടം പിടിച്ചത്. 

ഈ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ആറ് പേരാണ് പട്ടികയിലുള്ളത്. സെര്‍ജിയോ അഗ്യുറോ, റഹിം സ്‌റ്റെര്‍ലിങ്, ബെര്‍നാര്‍ഡോ സില്‍വ എന്നിവരാണ് പട്ടികയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍. വിര്‍ജില്‍ വാന്‍ഡെയ്ക്, സാദിയോ മാനെ എന്നിവരാണ് പട്ടികയിലെ ലിവര്‍പൂള്‍ താരങ്ങള്‍. ഈദന്‍ ഹസാദാണ് പട്ടികയിലുള്ള ചെല്‍സി താരം. 

മികച്ച യുവ താരത്തിനുള്ള പുരസ്‌കാര പട്ടികയിലും റഹിം സ്റ്റെര്‍ലിങും ബെര്‍ണാര്‍ഡോ സില്‍വയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം സ്റ്റെര്‍ലിങ് തന്നെയാണ് നേടിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബേണ്‍മൗത്തിന്റെ ഡേവിഡ് ബ്രൂക്‌സ്, ലിവര്‍പൂളിന്റെ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, വെസ്റ്റ്ഹാമിന്റെ ഡെക്ലാന്‍ റയ്‌സ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. പുരസ്‌കാര ജേതാക്കളെ ഈ മാസം 28ന് പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com