ലോകകപ്പിലേക്ക് ഒരേയൊരു ഇന്ത്യന്‍ അമ്പയര്‍ മാത്രം; അതും കോഹ് ലി രോഷം നേരിട്ട അമ്പയര്‍

സുന്ദരം രവിയാണ് ലോകകപ്പിനുള്ള പതിനാറ് അമ്പയര്‍മാരുടെ ലിസ്റ്റില്‍ ഒരിക്കല്‍ കൂടി ഇടംപിടിച്ച ഇന്ത്യക്കാരന്‍
ലോകകപ്പിലേക്ക് ഒരേയൊരു ഇന്ത്യന്‍ അമ്പയര്‍ മാത്രം; അതും കോഹ് ലി രോഷം നേരിട്ട അമ്പയര്‍

ഇംഗ്ലണ്ട് വേദിയാവുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള മാച്ച് ഒഫീഷ്യല്‍സിനെ പ്രഖ്യാപിച്ചപ്പോള്‍ അവിടെ ഇടം പിടിച്ചത് ഒരു ഇന്ത്യന്‍ അമ്പയര്‍ മാത്രം. സുന്ദരം രവിയാണ് ലോകകപ്പിനുള്ള പതിനാറ് അമ്പയര്‍മാരുടെ ലിസ്റ്റില്‍ ഒരിക്കല്‍ കൂടി ഇടംപിടിച്ച ഇന്ത്യക്കാരന്‍. 

ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ട ഒരേയൊരു അമ്പയറാണ് ഇദ്ദേഹം. 33 ടെസ്റ്റും, 42 ഏകദിനങ്ങളിലും, 18 ട്വന്റി20യിലും സുന്ദരം രവി കളി നിയന്ത്രിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ വലിയ വിമര്‍ശനം സുന്ദരം രവിക്ക് നേരെ ഉയര്‍ന്നിരുന്നു. മുംബൈ ഇന്ത്യന്‍സിന് എതിരെയുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മത്സരത്തില്‍, ലസിത് മലിംഗ നോബോല്‍ എറിഞ്ഞിട്ടും, അമ്പയറായിരുന്ന സുന്ദരം രവി നോബോള്‍ വിധിച്ചില്ലെന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. കോഹ് ലിയും മുംബൈ നായകന്‍ രോഹിത് ശര്‍മയും രൂക്ഷ വിമര്‍ശനമാണ് ഇതിന്റെ പേരില്‍ ഉയര്‍ത്തിയത്. 

ലോകകപ്പിലെ ഉത്ഘാടന മത്സരത്തില്‍ മൂന്ന് ലോകകപ്പ് ജേതാക്കള്‍ കളി നിയന്ത്രിക്കുവാന്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് ബൂണ്‍ ആണ് മാച്ച് റഫറി. കുമാര്‍ ധര്‍മസേന ഓഫ് ഫീല്‍ഡ് അമ്പയര്‍. പോള്‍ റീഫല്‍ തേര്‍ഡ് അമ്പയര്‍. 1987ല്‍ ഓസ്‌ട്രേലിയ അലന്‍ ബോര്‍ഡറിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ജയിക്കുമ്പോള്‍ ബൂണ്‍ ടീമില്‍ അംഗമായിരുന്നു. 1996ല്‍ ലോകകപ്പ് കിരീടം ചൂടിയ ലങ്കന്‍ ടീം അംഗമാണ് അര്‍ജുന രണതുംഗ. 1999ല്‍ സ്റ്റീവ് വോയ്ക്ക് കീഴില്‍ ഓസ്‌ട്രേലിയ കിരീടം ചൂടി സംഘത്തിലാണ് റീഫല്‍ കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com