ഫിഫ ബെസ്റ്റ് അവാര്‍ഡ് പോരില്‍ ലിവര്‍പൂള്‍ ആധിപത്യം; അവസാന പത്തില്‍ മെസിയും ക്രിസ്റ്റ്യാനോയും

മുഹമ്മദ് സല, സാദിയോ മാനേ, വാന്‍ ഡിജിക് എന്നിങ്ങനെ മൂന്ന് പേരാണ് ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡിനായി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച റെഡ്‌സ് താരങ്ങള്‍
ഫിഫ ബെസ്റ്റ് അവാര്‍ഡ് പോരില്‍ ലിവര്‍പൂള്‍ ആധിപത്യം; അവസാന പത്തില്‍ മെസിയും ക്രിസ്റ്റ്യാനോയും

ഫിഫ ബെസ്റ്റ് പ്ലേയര്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നവരുടെ നോമിനേഷന്‍ ലിസ്റ്റ് പുറത്തുവിട്ട് ഫിഫ. അവസാന പത്തില്‍ ലിവര്‍പൂള്‍ സംഘത്തിന്റെ ആധിപത്യമാണ്. മുഹമ്മദ് സല, സാദിയോ മാനേ, വാന്‍ ഡിജിക് എന്നിങ്ങനെ മൂന്ന് പേരാണ് ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡിനായി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച റെഡ്‌സ് താരങ്ങള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാങ്കി ഡേ ജോങ്, ഡെ ലിഗ്റ്റ്, ഏദന്‍ ഹസാര്‍ഡ്, ഹാരി കെയ്ന്‍, മനേ, എംബാപ്പെ, മെസി, മുഹമ്മദ് സല, വാന്‍ ഡിജിക് എന്നിവരാണ് ഫിഫ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡിലെ അവസാന പത്തില്‍ എത്തിയവര്‍. 

ലൂസി ബ്രോന്‍സ്(ഇംഗ്ലണ്ട്, ലിയോണ്‍), ജൂലി എര്‍ത്സ്(യുഎസ്എ, ചിക്കാഗോ റെഡ് സ്റ്റാര്‍സ്), കരോലിന്‍ ഗ്രഹാം ഹന്‍സെന്‍(നോര്‍വെ, ബാഴ്‌സലോണ), എദ ഹെഗര്‍ബര്‍ഗ്(നോര്‍വെ, ലിയോണ്‍), അമന്‍ഡെയ്ന്‍ ഹെന്റി(ഫ്രാന്‍സ്, ലിയോണ്‍), സാം കെര്‍(ഓസീസ്, ചിക്കാഗോ റെഡ്‌സ്), റോസ് ലവയ്യെ(യുഎസ്എ, വാഷിങ്ടണ്‍ സ്പിരിറ്റ്), വിവിയാന മിഡെമ(എന്‍ഇഡി, ആഴ്‌സണല്‍), അലക്‌സ് മോര്‍ഗന്‍(യുഎസ്എ, ഒര്‍ലാന്‍ഡ് പ്രൈഡ്), മേഗന്‍ റാപിനോ(യുഎസ്എ, റിയന്‍ എഫ്‌സി) വെന്‍ഡീ റെനാര്‍ഡ്(ഫ്രാന്‍സ്, ലിയോണ്‍), എല്ലേ വൈറ്റ്(ഇംഗ്ലണ്, ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍ സിറ്റി).

ക്ലോപ്പ്, ഗാര്‍ഡിയോള, ഫെര്‍ണാന്‍ഡോ സാന്റോസ്, ടിറ്റേ, ദിദിയര്‍ ദേഷാംപ്, റികാര്‍ഡോ ഗരേഷ്യ എന്നിവരാണ് മികച്ച പരിശീലകരുടെ ലിസ്റ്റിലെ അവസാന പത്തിലെത്തിയ പ്രമുഖര്‍. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് ലിവര്‍പൂളിനെ എത്തിച്ച ക്ലോപ്പിന് തന്നെയാണ് ഇവിടെ സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com