അവിസ്മരണീയം; ചരിത്രമെഴുതി ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം; തായ്‌ലന്‍ഡ് ഓപണില്‍ കിരീടം

ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന സഖ്യം
അവിസ്മരണീയം; ചരിത്രമെഴുതി ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം; തായ്‌ലന്‍ഡ് ഓപണില്‍ കിരീടം

ബാങ്കോക്ക്: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന സഖ്യം. തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ഡബിള്‍സ്  കിരീടം സ്വന്തമാക്കിയാണ് ഇരുവരും ചരിത്രമെഴുതിയത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ സഖ്യം അന്താരാഷ്ട്ര ബാഡ്മിന്റണിന്റെ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. 

ലോക ചാമ്പ്യന്‍മാരായ ചൈനീസ് സഖ്യം ലി ജുന്‍ ഹുയി- ലിയു യു ചെന്‍ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യന്‍ ജോഡികളുടെ വിസ്മയിപ്പിക്കുന്ന മുന്നേറ്റം. ഫൈനലില്‍ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം. മത്സരം ഒരു മണിക്കൂറും രണ്ട് മിനുട്ടും നീണ്ടു. 

സീഡ് ചെയ്യപ്പടാത്ത താരങ്ങളയാണ് ഇരുവരും ഇവിടെ കളിക്കാനിറങ്ങിയത്. മൂന്ന് സെറ്റ് പോരില്‍ 21-19, 21-18, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. 

ശക്തരായ എതിരാളികള്‍ക്കെതിരെ മികച്ച പരസ്പര ധാരണയോടെയാണ് ഇരുവരും കളിച്ചത്. ടീം വര്‍ക്കിന്റെ മികവ് ഇന്ത്യന്‍ താരങ്ങളുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. നേരത്തെ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലിലെത്തിയെങ്കിലും വെള്ളിയാണ് സഖ്യം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com