ആ മൂക്കിലേക്ക് നോക്കണം...എത്ര മൃഗീയമാണ് ചില കളികളെന്ന് അവിടെ കാണാം

ഇടിക്കൂട്ടിനുള്ളിലെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ യുഎഫ്‌സിയിലൂടെ കാണികള്‍ക്ക് മുന്‍പിലേക്കെത്തുന്നുണ്ട്. അതിഭീകരമായവയാണ് അതില്‍ പലതും
ആ മൂക്കിലേക്ക് നോക്കണം...എത്ര മൃഗീയമാണ് ചില കളികളെന്ന് അവിടെ കാണാം

ദി ഒക്ടാഗോണിന് ഉള്ളില്‍ വീഴുന്ന ചോര ചീന്തും പോരാണ് അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് ലോകത്തിന്റെ ശ്രദ്ധ എത്തിക്കുന്നത്. ഇടിക്കൂട്ടിനുള്ളിലെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ യുഎഫ്‌സിയിലൂടെ കാണികള്‍ക്ക് മുന്‍പിലേക്കെത്തുന്നുണ്ട്. അതിഭീകരമായവയാണ് അതില്‍ പലതും...അത്തരത്തിലൊരു പോരിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

മൈക്ക് പെരിയും, വിസന്റെ ലുക്വേയും തമ്മിലുള്ള പോരിലായിരുന്നു അത്. ദയയുടെ തരിമ്പുമില്ലാതെ രണ്ട് പേരും പരസ്പരം നേരിട്ടു. സാധ്യമായവിധമെല്ലാം ആക്രമിച്ചു. പോരിന് ശേഷം മൈക്കിനെ കണ്ടവര്‍ക്ക് ആ മുഖത്തേക്ക് അധിക സമയം നോക്കി നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. 

വളഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ മൂക്കിന്റെ പാലം. ഇതിന്റെ വീഡിയോയും ഫോട്ടോയും ഇന്റര്‍നെറ്റില്‍ വൈറലായി. 50,000 ഡോളറാണ് ആ മത്സരത്തില്‍ നിന്ന് ഇരുതാരങ്ങള്‍ക്കും ലഭിച്ചത്. എന്നാല്‍, ഇത്തരം ഫൈറ്റിന് ആ തുക പോരെന്നാണ് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com