ബാഴ്‌സലോണയെ ഞെട്ടിച്ച് അത്‌ലറ്റിക്ക് ബില്‍ബാവോ; ലാ ലിഗ ഉദ്ഘാടന പോരില്‍ ചാമ്പ്യന്‍മാര്‍ വീണു

നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുടെ അട്ടിമറി തോല്‍വിയോടെ പുതിയ സീസണിലെ സ്പാനിഷ് ലാ ലിഗ പോരാട്ടങ്ങള്‍ക്ക് തുടക്കം
ബാഴ്‌സലോണയെ ഞെട്ടിച്ച് അത്‌ലറ്റിക്ക് ബില്‍ബാവോ; ലാ ലിഗ ഉദ്ഘാടന പോരില്‍ ചാമ്പ്യന്‍മാര്‍ വീണു

മാഡ്രിഡ്: നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുടെ അട്ടിമറി തോല്‍വിയോടെ പുതിയ സീസണിലെ സ്പാനിഷ് ലാ ലിഗ പോരാട്ടങ്ങള്‍ക്ക് തുടക്കം. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അഭാവത്തിലിറങ്ങിയ കറ്റാലന്‍ പടയെ അത്‌ലറ്റിക്ക് ബില്‍ബാവോ മറുപടിയില്ലാത്ത ഒറ്റ ഗോളിന് അട്ടിമറിച്ചാണ് തങ്ങളുടെ തുടക്കം ഗംഭീരമാക്കിയത്.

കളിയുടെ അവസാന നിമിഷം വരെ ഇരു ടീമുകളും വല ചലിപ്പിക്കാതെയിരുന്നപ്പോള്‍ 89ാം മിനുട്ടില്‍ ബാഴ്‌സലോണയുടെ വലയില്‍ പന്തെത്തിച്ചാണ് അത്‌ലറ്റിക്ക് ബില്‍ബാവോ വിജയം പിടിച്ചത്. അരിറ്റ്‌സ് അഡുരിസാണ് ബില്‍ബാവോയ്ക്കായി ഗോള്‍ നേടിയത്. 

കളിയുടെ ആദ്യ പകുതിയില്‍ ഉറുഗ്വെ താരം ലൂയീസ് സുവാരസിന് വല ചലിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. 37ാം മിനുട്ടില്‍ സുവാരസിന് പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് കറ്റാലന്‍ പടയ്ക്ക് തിരിച്ചടിയായി മാറി. കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് കളം വിടേണ്ടി വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com