'ഉത്തമനായ വ്യക്തി കുംബ്ലെ തന്നെ' ; അനിലിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണം : സേവാഗ്

'ഉത്തമനായ വ്യക്തി കുംബ്ലെ തന്നെ' ; അനിലിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണം : സേവാഗ്

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ വേതനത്തില്‍ വര്‍ധന വരുത്തി വേണം വേണം കുംബ്ലെയെ നിയമിക്കാനെന്നും സേവാഗ് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി :  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ അനില്‍ കുംബ്ലെയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് ആവശ്യപ്പെട്ടു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തിയാണ് കുംബ്ലെ. താരങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തുന്ന കാര്യത്തില്‍ കുംബ്ലെയ്ക്കുള്ള മിടുക്കും സേവാഗ് ചൂണ്ടിക്കാട്ടി. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ വേതനത്തില്‍ വര്‍ധന വരുത്തി വേണം വേണം കുംബ്ലെയെ നിയമിക്കാനെന്നും സേവാഗ് ആവശ്യപ്പെട്ടു. 

സെലക്ഷന്‍ കമ്മിറ്റിയെ നയിക്കുന്നയാള്‍ക്ക് നിലവിലെ ശമ്പളം അപര്യാപ്തമാണെന്നും ദ സെലക്ടര്‍ എന്ന ആപ്പ് പുറത്തിറക്കുന്ന ചടങ്ങിനിടെ സേവാഗ് ചൂണ്ടിക്കാട്ടി. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് നിലവില്‍ ഒരു കോടി രൂപയാണ് ഒരു വര്‍ഷത്തെ ശമ്പളം. ഇത് വര്‍ധിപ്പിക്കണം. കളിക്കാരനെന്ന നിലയില്‍ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരുമായും പരിശീലകനെന്ന നിലയില്‍ യുവതാരങ്ങളുമായും ഇടപെട്ട് പരിചയമുള്ള വ്യക്തിയാണ് കുംബ്ലെയെന്നും സേവാഗ് ചൂണ്ടിക്കാട്ടി.

എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള നിലവിലെ സിലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് കുംബ്ലെയെ നിയമിക്കണമെന്ന സേവാഗിന്റെ ആവശ്യം. രാജ്യാന്തര ക്രിക്കറ്റില്‍ താരതമ്യേന പരിചയസമ്പത്തു കുറഞ്ഞ എം.എസ്.കെ. പ്രസാദിനും സംഘത്തിനും അതിന്റെ പേരില്‍ ഏറെ പരിഹാസവും വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. പ്രസാദ് ഉള്‍പ്പെടെ സിലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത് 13 ടെസ്റ്റുകള്‍ മാത്രമായിരുന്നു.

സെലക്ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'നിയന്ത്രണങ്ങള്‍ തനിക്ക് ഇഷ്ടമല്ല' എന്നായിരുന്നു സേവാഗിന്റെ മറുപടി. 'ഞാന്‍ കോളങ്ങള്‍ എഴുതുന്നുണ്ട്,  ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സെലക്ടറായാല്‍ ഇതിനൊക്കെ നിയന്ത്രണം വരും. അധികം നിയന്ത്രണങ്ങള്‍ താങ്ങാന്‍ പറ്റുമോ എന്ന് എനിക്കുതന്നെ സംശയമുണ്ട്'. സേവാഗ് പറഞ്ഞു. മലയാളി താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമായി കുറച്ചതില്‍ സേവാഗ് സന്തുഷ്ടി രേഖപ്പെടുത്തി. ഇനി ആഭ്യന്തര ക്രിക്കറ്റിലൂടെ ശ്രീശാന്തിനു തിരിച്ചുവരാവുന്നതേയുള്ളൂവെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com