22 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ട് ചരിത്രമെഴുതി ഗോകുലം

ഡ്യൂറന്റ് കപ്പിലെ മലയാളികളുടെ 22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ഗോകുലം എഫ്‌സി അവസാനം കുറിച്ചു
22 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ട് ചരിത്രമെഴുതി ഗോകുലം

ഡ്യൂറന്റ് കപ്പിലെ മലയാളികളുടെ 22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ഗോകുലം എഫ്‌സി അവസാനം കുറിച്ചു. ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ്‌സി ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരായ മോഹന്‍ ബഗാനെ മലര്‍ത്തിയടിച്ചു. മോഹന്‍ ബഗാനെ 2-1നാണ് ഗോകുലം തോല്‍പ്പിച്ചത്. ടൂര്‍ണമെന്റിന്റെ 131 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാംതവണയാണ് കേരളത്തില്‍ നിന്നുള്ള ടീം കപ്പില്‍ മുത്തമിടുന്നത്. 

1997ല്‍ എഫ്‌സി കൊച്ചിന്‍ ഡ്യൂറന്റ് കപ്പ് ഉയര്‍ത്തിയ ശേഷം പ്രധാന കിരീടങ്ങള്‍ ഒന്നും കേരള പ്രൊഫഷണല്‍ ക്ലബുകള്‍ നേടിയിട്ടില്ല. ആ വലിയ കാത്തിരിപ്പിനാണ് ഇന്ന് അനവസാനമായിരിക്കുന്നത്. മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിന് വേണ്ടി രണ്ടുഗോളുകളും നേടിയത്. 

ഒരു കളിപോലും തോല്‍ക്കാതെയാണ് ഗോകുലം കപ്പുയര്‍ത്തിയിരിക്കുന്നത്. സെമിയിലെ ആവേശപ്പോരാട്ടത്തില്‍ മറ്റൊരു ബംഗാള്‍ കരുത്തായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചാണ് ഗോകുലം ഫൈനലിലെത്തിയത്. റിയല്‍ കാശ്മീരിനെ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഫൈനലില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com