അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റാനാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഈ വാര്‍ത്ത വന്നതിന് പിന്നാലെ നടന് ഫിറോസിനെ ഇന്റര്‍നെറ്റില്‍ തിരഞ്ഞുള്ള സെര്‍ച്ചുകളുടെ എണ്ണം കൂടിയെന്ന കൗതുകകരമായ റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.
നടന് ഫിറോസ് ഖാനെ തിരഞ്ഞ് ആരാധകര്‍ കൂട്ടമായി ഗൂഗിളിലേക്കെത്തി. ഗുഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ടോപ്പിക്കുകളില്‍ നാലാം സ്ഥാനത്തേക്ക് ഫിറോസ് ഖാന്റെ പേരുമെത്തി. ക്ലാസിക് മിസ്റ്റേക് എന്നാണ് ആരാധകര്‍ തന്നെ ഇതിനെ പറയുന്നത്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി ദീര്‍ഘനാള്‍ സേവനം അനുഷ്ഠിച്ച ജയ്റ്റ്ലിയോടുള്ള ആദരസൂചകമായിട്ടാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നത്. സ്റ്റേഡിയത്തിന് മാത്രമാണ് അരുണ്‍ ജെയ്റ്റ്ലിയുടെ പേര് നല്‍കുന്നത് എന്നും, ഗ്രൗണ്ടിന്റെ പേര് ഫിറോസ് ഷാ കോട്ലയായി തുടരുമെന്നും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ