മെസിക്കും റൊണാള്‍ഡോയ്ക്കും മേലെ; വിര്‍ജില്‍ വാന്‍ ദെയ്ക് യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരം 

മെസിയെയും റൊണാള്‍ഡോയെയും മറികടന്നാണ് ഈ ഡച്ച് ലിവര്‍പൂള്‍ താരം അവാര്‍ഡ് സ്വന്തമാക്കിയത്
മെസിക്കും റൊണാള്‍ഡോയ്ക്കും മേലെ; വിര്‍ജില്‍ വാന്‍ ദെയ്ക് യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരം 

ലണ്ടന്‍: ഈ വര്‍ഷത്തെ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിന്റെ ബഹുമതി വിര്‍ജില്‍ വാന്‍ ദെയ്ക്കിന്. മെസിയെയും റൊണാള്‍ഡോയെയും മറികടന്നാണ് ഈ ഡച്ച് ലിവര്‍പൂള്‍ താരം അവാര്‍ഡ് സ്വന്തമാക്കിയത്. മികച്ച പ്രതിരോധ താരമായും ഇദ്ദേഹത്തെ തന്നെയാണ് തെരഞ്ഞെടുത്തത്.

ചാമ്പ്യന്‍സ് ലീഗ് ട്രോഫി 2005ന് ശേഷം വീണ്ടും ആന്‍ഫീല്‍ഡില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വാന്‍ ദെയ്ക് വഹിച്ചത്. 2005ല്‍ സ്റ്റീവന്‍ ജെറാര്‍ഡ് ഈ അവാര്‍ഡ് നേടിയ ശേഷം യുവേഫയുടെ മികച്ച കളികാരനാകുന്ന ആദ്യ ലിവര്‍പൂള്‍ താരമാണ് വാന്‍ ദെയ്ക്.

മികച്ച സ്‌ട്രൈക്കറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂള്‍ താരം അലിസന്‍ ബെക്കറാണ് മികച്ച ഗോള്‍കീപ്പര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com