'സബാഷ് മിത്തു'; ക്യാപ്റ്റന്റെ കഥകള്‍ ഇനി ബിഗ് സ്‌ക്രീനില്‍, കവര്‍ ഡ്രൈവ് പഠിക്കാന്‍ ഉറച്ച് തപ്‌സി പന്നു 

മിതാലിയും തപ്‌സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്
'സബാഷ് മിത്തു'; ക്യാപ്റ്റന്റെ കഥകള്‍ ഇനി ബിഗ് സ്‌ക്രീനില്‍, കവര്‍ ഡ്രൈവ് പഠിക്കാന്‍ ഉറച്ച് തപ്‌സി പന്നു 

തിയേറ്ററുകളില്‍ ഏറെ ശ്രദ്ധനേടിയ മിഷന്‍ മംഗള്‍ , സാന്ത് കി ആങ്ക് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് തപ്‌സി പന്നു. 'സബാഷ് മിത്തു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിത്താലിയുടെ 37-ാം ജന്മദിനത്തോടനുബന്ധിച്ച് തപ്‌സി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

മിതാലിയുടെ ജീവിതം തിരശീലയില്‍ എത്തിക്കാന്‍ തന്നെ തിരഞ്ഞെടുത്തത് ഒരു അംഗീകാരമാണെന്നാണ് തപ്‌സിയുടെ വാക്കുകള്‍. സ്വന്തം കഥ സ്‌ക്രീനില്‍ കാണുമ്പോള്‍ മിതാലിക്ക് അഭിമാനം തോന്നുമെന്നും അതിനായി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും തപ്‌സി കുറിച്ചു. മിതാലിയും തപ്‌സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. കവര്‍ ഡ്രൈവ് പഠിച്ചെടുക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞു എന്നുകുറിച്ചാണ് തപ്‌സി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരം എന്ന നേട്ടം ഈയടുത്ത് മിതാലി സ്വന്തമാക്കിയിരുന്നു. രാജ്യാന്തര  ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com