ഇനി നോബോളുകള്‍ തേഡ് അംപയര്‍ വിധിക്കും; ഇന്ത്യ-വെസ്റ്റ് ഇന്റീസ് മത്സരം മുതല്‍ പുതിയ നിയമം

ഇന്ത്യ-വെസ്റ്റ് ഇന്റീസ് ഏകദിന പരമ്പരയിലും ട്വന്റി-20 മത്സരത്തിലും നോബോളുകള്‍ തേഡ് അംപയര്‍മാര്‍ വിധിക്കുമെന്ന് ഐസിസി
ഇനി നോബോളുകള്‍ തേഡ് അംപയര്‍ വിധിക്കും; ഇന്ത്യ-വെസ്റ്റ് ഇന്റീസ് മത്സരം മുതല്‍ പുതിയ നിയമം

ന്ത്യ-വെസ്റ്റ് ഇന്റീസ് ഏകദിന പരമ്പരയിലും ട്വന്റി-20 മത്സരത്തിലും ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ തേഡ് അംപയര്‍മാര്‍ വിധിക്കുമെന്ന് ഐസിസി. വെള്ളിയാഴ്ച ഹൈദരബാദില്‍ നടക്കുന്ന ആദ്യ മത്സരത്തിലാണ് ഈ നിയമം ആദ്യമായി നടപ്പാക്കുന്നത്. 

നോബോളുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടിവി അംപയറിന് ഫീല്‍ഡ് അംപയറിനെ ഇക്കാര്യം അറിയിക്കാം. തേഡ് അംപയറുടെ നിര്‍ദേശം ഇല്ലാതെ ഫീല്‍ഡ് അംപയര്‍ക്ക് ഫ്രണ്ട് ഫൂട്ട് നോബോള്‍ വിളിക്കാന്‍ സാധിക്കില്ല. 

നോബോളുകള്‍ ഫീല്‍ഡ് അംപയര്‍മാരുടെ ശ്രദ്ധയില്‍ പെടാതെ പോവുമ്പോള്‍ ടീമുകളുടെ വിജയസാധ്യതയെ കൂടി ബാധിച്ച നിരവധി മത്സരങ്ങളും സന്ദര്‍ഭങ്ങളും ഈയടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ഇത് അവസാനിപ്പിക്കാനാണ് ഐസിസിയുടെ പുതിയ നീക്കം. 

ഇക്കഴിഞ്ഞ പാകിസ്ഥാന്‍ -ആസ്‌ട്രേലിയ ടെസ്റ്റില്‍ പാകിസ്ഥാന്റെ പുതിയ പേസ് ബോളറായ നസീം ഷാ എറിഞ്ഞ 20 ലധികം നോബോളുകള്‍ ഫീല്‍ഡ് അംപയറുടെ ശ്രദ്ധയില്‍ പെടാതിരുന്നത് വിവാദമായിരുന്നു. 

1992ലാണ് ക്രിക്കറ്റില്‍ ആദ്യമായി മൂന്നാം അംപയറെ പരീക്ഷിച്ചത്. പ്രധാനമായും റണ്‍ ഔട്ടുകള്‍ നോക്കുക എന്നതായിരുന്നു തേര്‍ഡ് അമ്പയര്‍മാരുടെ ജോലി. ആദ്യ ഘട്ടത്തില്‍ ഫീല്‍ഡ് അമ്പയര്‍ക്ക് സംശയം ഉള്ളതേ തേര്‍ഡ് അമ്പയര്‍ക്ക് നല്‍കാറുണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് ക്രിക്കറ്റില്‍ റിവ്യൂ സമ്പ്രദായം വന്നതോടെ ഇതിന്റെയും ചുമതല തേര്‍ഡ് അമ്പയര്‍ക്കായി. റിവ്യൂ പരിഗണിക്കുമ്പോള്‍ മാത്രമേ നിലവില്‍ ക്രീസിനപ്പുറം കാല്‍ കടന്നാലുള്ള നോബോള്‍ തേഡ് അംപയര്‍ പരിശോധിക്കാറുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com