'എന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് തോന്നുന്നില്ല'; പരിശീലകന്റെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സഹല്‍ അബ്ദുള്‍ സമദ് 

'ഗോള്‍ അടിച്ചതിന് ശേഷം ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് സമനില ഗോള്‍ വഴങ്ങാന്‍ ഇടയാക്കിയത്'
'എന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് തോന്നുന്നില്ല'; പരിശീലകന്റെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സഹല്‍ അബ്ദുള്‍ സമദ് 

കൊച്ചി: സീസണിലെ രണ്ടാം ജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് തുടരുന്നതിന് ഇടയില്‍ പ്രതിഷേധ സ്വരവുമായി 
യുവതാരം സഹല്‍ അബ്ദുല്‍ സമദ്. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാനുള്ള കോച്ച് എല്‍കോ ഷട്ടോരിയുടെ തീരുമാനത്തിനെതിരെയാണ് സഹലിന്റെ പ്രതികരണം.

രണ്ടാം പകുതിയില്‍ കോച്ച് തന്നെ പിന്‍വലിച്ചതില്‍ നിരാശയുണ്ട്. ഗോള്‍ അടിച്ചതിന് ശേഷം ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് സമനില ഗോള്‍ വഴങ്ങാന്‍ ഇടയാക്കിയത്. തന്റെ പ്രകടനത്തില്‍ ഇനി എന്തെങ്കിലും മെച്ചപ്പെടാനുണ്ടെന്ന് തോന്നുന്നില്ലെന്നും സഹല്‍ പറയുന്നു. 

മുംബൈ സിറ്റിക്കെതിരെ മത്സരത്തിന്റെ 63ാം മിനിറ്റിലാണ് പരിശീലകന്‍ സഹലിനെ പിന്‍വലിക്കുന്നത്. പകരം സ്‌ട്രൈക്കര്‍ സാമുവലിനെ ഇറക്കി. സഹലിന്റെ കളി ഇനിയും മെച്ചപ്പെടാനുണ്ടെന്ന് സീസണിന്റെ തുടക്കത്തില്‍ തന്നെ ഷട്ടൗരി പറഞ്ഞിരുന്നു. സഹലിന് കളിയില്‍ കൂടുതല്‍ സമയം അനുവദിക്കണം എന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുകയുമുണ്ടായിരുന്നു. 

മുംബൈ സിറ്റിക്കെതിരെ 75ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് വല കുലുക്കിയത്. മെസി ബൗളി വല കുലുക്കിയെങ്കിലും രണ്ട് മിനിറ്റിനുള്ളില്‍ ചെര്‍മിറ്റിയുടെ ഗോളിലൂടെ മുംബൈ സമനില പിടിച്ചു. ഇതോടെ ഏഴ് കളിയില്‍ നിന്ന് ഒരു ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമോടെ ആറ് പോയിന്റുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com