25 റണ്‍സ് മാത്രം അകലെ കോഹ് ലി; മറ്റൊരു ഇന്ത്യന്‍ താരത്തിനും സാധിക്കാത്ത നേട്ടം മുന്‍പില്‍ 

കാര്യവട്ടത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20ക്ക് ഇറങ്ങുമ്പോള്‍ റെക്കോര്‍ഡുകളിലൊന്ന് കോഹ് ലിയുടെ മുന്‍പിലുണ്ട്
25 റണ്‍സ് മാത്രം അകലെ കോഹ് ലി; മറ്റൊരു ഇന്ത്യന്‍ താരത്തിനും സാധിക്കാത്ത നേട്ടം മുന്‍പില്‍ 

കാര്യവട്ടത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20ക്ക് ഇറങ്ങുമ്പോള്‍ റെക്കോര്‍ഡുകളിലൊന്ന് കോഹ് ലിയുടെ മുന്‍പിലുണ്ട്. 25 റണ്‍സ് കൂടി കണ്ടെത്തിയാല്‍, സ്വന്തം മണ്ണില്‍ ട്വന്റി20യില്‍ 1000 റണ്‍സ് എന്ന നേട്ടത്തിലേക്ക് കോഹ് ലിക്കെത്താം. മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇതുവരെ സാധിക്കാത്ത നേട്ടം...

സ്വന്തം രാജ്യത്ത് 1000 ട്വന്റി20 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍ കീവീസിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലും(1430), മണ്‍റോയും(1000) ആണ്...ട്വന്റി20യിലെ റണ്‍വേട്ടയില്‍ മുന്‍പിലെത്താന്‍ രോഹിത്തിനേക്കാള്‍ മൂന്ന് റണ്‍സ് കൂടി മതി കോഹ് ലിക്ക്. 2547 റണ്‍സുമായാണ് രോഹിത് ട്വന്റി20യിലെ റണ്‍വേട്ടയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. 

ഓരോ ഫോര്‍മാറ്റിനും അനുസരിച്ച് ബാറ്റിങ്ങില്‍ എനിക്ക് മാറ്റം കൊണ്ടുവരണം എന്ന് തോന്നുന്നില്ല. കൂറ്റനടികള്‍ക്ക് ശ്രമിക്കുന്നതിന് പകരം വേണ്ടതെന്താണോ അതില്‍ ശ്രദ്ധ കൊടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ ഇന്നിങ്‌സിന്റെ രണ്ടാം പകുതിയില്‍ സാഹചര്യം എന്താണോ ആവശ്യപ്പെട്ടത്, അതനുസരിച്ചാണ് കളിച്ചതെന്നും ഹൈദരാബാദ് ട്വന്റി20ക്ക് ശേഷം കോഹ് ലി പറഞ്ഞു. 

ഹൈദരാബാദ് ട്വന്റി20യിലെ അര്‍ധശതകം കോഹ് ലിയുടെ ട്വന്റി20 കരിയറിലെ 23ാം അര്‍ധശതകമായിരുന്നു. ഈ ഫോര്‍മാറ്റില്‍ ഇത്രയധികം അര്‍ധശതകം നേടിയ താരം കോഹ് ലി മാത്രം. ആറ് ഫോറും, ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ഹൈദരാബാദിലെ കോഹ് ലിയുടെ ഇന്നിങ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com