ചെന്നൈ ഏകദിനം; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് വിന്‍ഡിസ്, ദുബെയ്ക്ക് അരങ്ങേറ്റം

ചെന്നൈ ഏകദിനം; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് വിന്‍ഡിസ്, ദുബെയ്ക്ക് അരങ്ങേറ്റം

കുല്‍ച സംഖ്യം ചെപ്പോക്കില്‍ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും ജഡേജയും, കുല്‍ദീപുമാണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്

ചെന്നൈ: ചെപ്പോക്ക് ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ടോസ്. ടോസ് നേടിയ വിന്‍ഡിസ് സംഘം ആദ്യം ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നു എങ്കില്‍ തങ്ങള്‍ ബാറ്റിങ് തെരഞ്ഞെടുത്തേനെ എന്നായിരുന്നു കോഹ് ലിയുടെ പ്രതികരണം. കളി പിന്നിടുംതോറും വരണ്ട പിച്ചില്‍ കൂടുതല്‍ വിള്ളലുകള്‍ വരാനും, സ്ലോ ആവാനും സാധ്യതയുണ്ടെന്നാണ് ഇതിന് കാരണമായി കോഹ് ലി പറഞ്ഞത്. 

പിച്ചിന്റെ സ്വഭാവം എന്തെന്ന് മനസിലാക്കിയ ശേഷം, കളിയില്‍ എന്ത് പ്രതിസന്ധി നേരിട്ടാലും എതിരിടാന്‍ തയ്യാറായാണ് തങ്ങള്‍ ഇറങ്ങുന്നത് എന്നാണ് ടോസ് നേടിയതിന് ശേഷം പൊള്ളാര്‍ഡ് പറഞ്ഞത്. പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ കുല്‍ച സംഖ്യം ചെപ്പോക്കില്‍ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും ജഡേജയും, കുല്‍ദീപുമാണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. 

കേദാര്‍ ജാദവും പ്ലേയിങ് ഇലവനിലേക്ക് എത്തിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ട്വന്റി20ക്ക് പിന്നാലെ ദീപക് ചഹര്‍ ഏകദിനത്തിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തി. പേസ് നിരയില്‍ ഇന്ത്യ മുഹമ്മദ് ഷമിയില്‍ പൂര്‍ണമായും ആശ്രയിക്കുന്നു. 

ഓള്‍ റൗണ്ടറായി ശിവം ദുബെയും ടീമില്‍ സ്ഥാനം കണ്ടെത്തി. ഏകദിനത്തില്‍ ദുബെയുടെ അരങ്ങേറ്റമാണ് ചെന്നൈയില്‍. തുടര്‍ച്ചയായ പത്താം പരമ്പര തോല്‍വി എന്ന നാണക്കേട് ഇന്ത്യക്കെതിരെ ഒഴിവാക്കാന്‍ ഉറച്ചാണ് വിന്‍ഡിസ് പരമ്പര തുടങ്ങുക. ചെപ്പോക്കിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ആറ് വട്ടം ജയം പിടിച്ചിരുന്നു. 250-270 റണ്‍സാണ് ഇവിടെ ശരാശരി സ്‌കോര്‍ പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com