ഉയ്ഘര്‍ മുസ്ലീമുകള്‍ക്ക് ഓസീലിന്റെ പിന്തുണ; ചൈനയെ പേടിച്ച് ആഴ്‌സണല്‍ താരത്തെ പിന്തുണയ്ക്കില്ല 

മധ്യനിര താരം മെസുട് ഓസീലിന്റെ ഉയ്ഘര്‍ അനുകൂല പ്രസ്താവനയെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ആഴ്‌സണല്‍
ഉയ്ഘര്‍ മുസ്ലീമുകള്‍ക്ക് ഓസീലിന്റെ പിന്തുണ; ചൈനയെ പേടിച്ച് ആഴ്‌സണല്‍ താരത്തെ പിന്തുണയ്ക്കില്ല 

ധ്യനിര താരം മെസുട് ഓസീലിന്റെ ഉയ്ഘര്‍ അനുകൂല പ്രസ്താവനയെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ആഴ്‌സണല്‍. ന്യൂനപക്ഷമായ ഉയ്ഘര്‍ മുസ്ലീം വിഭാഗത്തിനെതിരായ ചൈന ഭരണകൂടത്തിന്റെ നടപടിയെ വിമര്‍ശിച്ച ഓസിലിന്റെ പ്രതികരണം വിവാദമായിരുന്നു. 

എന്നാല്‍, വിഷയത്തില്‍ ഓസീലിന് പിന്തുണ പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് ആഴ്‌സണലിന്റെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായി ചൈന മാറുന്ന പശ്ചാത്തലത്തിലാണ് ആഴ്‌സണലിന്റെ നീക്കം. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ഓഹരിയുടെ 13 ശതമാനം ചൈനീസ് കമ്പനിക്ക് വിറ്റിരുന്നു. വോള്‍വര്‍ഹാംടനാവട്ടെ ചൈനയുടെ സ്വന്തമാണ്. 

ട്വിറ്ററിന് സമാനയമായ ചൈനയുടെ വീബോയില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഏഴാമത്തെ യൂറോപ്യന്‍ ക്ലബ് ആണ് ആഴ്‌സണല്‍. ഓസീല്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, രാഷ്ട്രിയത്തില്‍ ഇടപെടാതിരിക്കുക എന്നതാണ് ക്ലബിന്റെ നയമെന്നും ആഴ്‌സണല്‍ പ്രസ്താവനയില്‍ പറയുന്നു. 

നേരത്തെ ഹോങ്കോങ്ങിലെ പ്രക്ഷോഭങ്ങളെ ടീം ജനറല്‍ മാനേജര്‍ പിന്തുണച്ചത് വഴി എന്‍ബിഎ ടീമായ ഹൗസ്റ്റണ്‍ റോക്കറ്റ്‌സുമായുള്ള ബന്ധം ചൈനീസ് ബാസ്‌കറ്റ് ബോള്‍ അവസാനിപ്പിക്കുകയും, കളി റദ്ദാക്കുകയും ചെയ്തിരുന്നു. ചൈനീസ് ഭരണകൂടത്തില്‍ നിന്നുണ്ടാവാന്‍ സാധ്യതയുള്ള പ്രതികരണം ഭയന്നാണ് ആഴ്‌സണല്‍ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com