വീണ്ടും ടോസ് ഭാഗ്യം പൊള്ളാര്‍ഡിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ദുബെയെ ഒഴിവാക്കി

280 റണ്‍സാണ് വിശാഖപട്ടണത്തെ ശരാശരി സ്‌കോര്‍. ചെയ്‌സ് ചെയ്യുന്ന ടീമിനാണ് ഇവിടെ വിജയ സാധ്യത കൂടുതല്‍
വീണ്ടും ടോസ് ഭാഗ്യം പൊള്ളാര്‍ഡിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ദുബെയെ ഒഴിവാക്കി

വിശാഖപട്ടണം: രണ്ടാം ഏകദിനത്തിലും ടോസ് ഭാഗ്യം വെസ്റ്റ് ഇന്‍ഡീസിന്. ആദ്യ ഏകദിനത്തിലെ ജയം ആവര്‍ത്തിക്കാനുറച്ച് ടോസ് നേടിയ പൊള്ളാര്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. 280 റണ്‍സാണ് വിശാഖപട്ടണത്തെ ശരാശരി സ്‌കോര്‍. ചെയ്‌സ് ചെയ്യുന്ന ടീമിനാണ് ഇവിടെ വിജയ സാധ്യത കൂടുതല്‍.

ടോസ് നേടിയിരുന്നു എങ്കില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് കോഹ് ലി പറഞ്ഞത്. ടോസ് നമ്മുടെ നിയന്ത്രണത്തില്ല. എന്നാല്‍ ബാറ്റ് ചെയ്യാന്‍ മോശം പിച്ചല്ല ഇത്‌.  കഴിഞ്ഞ ഏകദിനത്തേക്കാള്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യമായ പിച്ചാണെന്നും കോഹ് ലി പറഞ്ഞു. ഇവിടെ കളിച്ച 5 ഇന്നിങ്‌സില്‍ നിന്ന് കോഹ് ലി മൂന്ന് വട്ടം സെഞ്ചുറി കടന്നിട്ടുണ്ട്.

ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. ദുബെയ്ക്ക് പകരമാണ് ഷര്‍ദുല്‍ ടീമിലേക്ക് എത്തിയത്. കുല്‍ച സഖ്യത്തെ ഇന്ത്യ തിരികെ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ രണ്ടാം ഏകദിനത്തിലും ചഹലിനെ ഒഴിവാക്കി. ഷമിക്കും, ദീപക് ചഹറിനും ഒപ്പം ഷര്‍ദുല്‍ ചേരും. കേദാര്‍ ജാദവും, രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിന്‍ഡിസ് ഇലവനിലേക്ക് ലെവിസ് തിരികെ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com