രാജസ്ഥാന്‍ സ്വന്തമാക്കിയത് മൂന്ന് കോടി മാത്രം കൊടുത്ത്, അവിടെ റെക്കോര്‍ഡിട്ട് ഉനദ്ഖട്ട്‌

പ്രതിഫലം കുറഞ്ഞെങ്കിലും മറ്റൊരു റെക്കോര്‍ഡ് തന്റെ പേരില്‍ തീര്‍ത്തിരിക്കുകയാണ് ഉനദ്ഖട്ട്
രാജസ്ഥാന്‍ സ്വന്തമാക്കിയത് മൂന്ന് കോടി മാത്രം കൊടുത്ത്, അവിടെ റെക്കോര്‍ഡിട്ട് ഉനദ്ഖട്ട്‌

ഴിഞ്ഞ രണ്ട് സീസണുകളേക്കാള്‍ താരതമ്യേന കുറഞ്ഞ തുകയ്ക്കാണ് ഉനദ്ഖട്ടിനെ ഐപിഎല്‍ താര ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 2018ല്‍ 11.5 കോടി രൂപയ്ക്ക് ഉനദ്ഖട്ടിനെ സ്വന്തമാക്കിയ രാജസ്ഥാന്‍ 2019ല്‍ 8.4 കോടി രൂപയാണ് താരത്തിനായി ചിലവാക്കിയത്. ഇത്തവണ മൂന്ന് കോടി രൂപയും. വില കുറഞ്ഞെങ്കിലും മറ്റൊരു റെക്കോര്‍ഡ് തന്റെ പേരില്‍ തീര്‍ത്തിരിക്കുകയാണ് ഉനദ്ഖട്ട്.

2020 ഐപിഎല്‍ താര ലേലത്തില്‍ ഉനദ്ഖട്ടിനെ തേടി ഫ്രാഞ്ചൈസി എത്തിയതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ തേടിയെത്തിയ താരം എന്ന റെക്കോര്‍ഡ് ആണ് ഉനദ്ഖട്ട് തന്റെ പേരിലാക്കിയത്. ഇത് ഒന്‍പതാം വട്ടമാണ് ഉനദ്ഖട്ടിനെ തേടി ലേലത്തില്‍ ആവശ്യക്കാരെത്തുന്നത്. ഇതുവരെ ഉനദ്ഖട്ട് കളിച്ചതാവട്ടെ അഞ്ച് ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടിയും. 

73 ഐപിഎല്‍ മത്സരങ്ങളാണ് ഉനദ്ഖട്ട് കളിച്ചത്. വീഴ്ത്തിയത് 77 വിക്കറ്റും. ശരാശരി 28.46. 2011ലാണ് ഉനദ്ഖട്ട് ആദ്യമായി ഐപിഎല്‍ ലേലത്തിലെത്തുന്നത്. അന്ന് 25 ലക്ഷം രൂപയ്ക്ക് ഉനദ്ഘട്ടിനെ കൊല്‍ക്കത്ത സ്വന്തമാക്കി. 2013ല്‍ ബാംഗ്ലൂര്‍ 52 ലക്ഷം രൂപയ്ക്ക് താരത്തെ ടീമിലെത്തിച്ചു. 2014ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 2.8 കോടി രൂപയ്ക്കാണ് ഉനദ്ഖട്ടിനെ സ്വന്തമാക്കിയത്. 2017 എത്തിയപ്പോള്‍ ഉനദ്ഖട്ടിന്റെ വില 30 ലക്ഷത്തിലേക്ക് വീണു. 

എന്നാല്‍ തൊട്ടടുത്ത വര്‍ഷം 11.5 കോടി രൂപയ്ക്കാണ് ഉനദ്ഖട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയിട്ടും വലിയ മികവൊന്നും കഴിഞ്ഞ രണ്ട് സീസണിലും ഉന്ദ്ഖട്ടില്‍ നിന്നും രാജസ്ഥാന് ലഭിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com