പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ പുട്ടുപൊടി വില്‍ക്കുകയാണ്‌

ജോലിയെന്ന വാഗ്ദാനം സര്‍ക്കാരുകള്‍ മറന്നതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പുട്ടുപൊടിയില്‍ ആശ്രയിക്കുകയാണ് ഇന്ത്യയുടെ മിന്നും താരം
പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ പുട്ടുപൊടി വില്‍ക്കുകയാണ്‌

ചെറുവത്തൂര്‍: 2015 സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ചത് ചെറുവത്തൂര്‍ കുട്ടമത്തെ ഇ സുമേഷായിരുന്നു. നാല് വര്‍ഷത്തിനിപ്പുറം നമുക്ക് മുന്‍പിലേക്ക് സുമേഷ് എത്തുന്നത് പുട്ടുപൊടിയുമായാണ്. ജോലിയെന്ന വാഗ്ദാനം സര്‍ക്കാരുകള്‍ പാലിക്കാതെ വന്നതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പുട്ടുപൊടിയില്‍ ആശ്രയിക്കുകയാണ് ഇന്ത്യയുടെ മിന്നും താരം. 

ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ വെങ്കലത്തിലേക്ക് നയിച്ച സുമേഷിന് ജോലി നല്‍കുമെന്ന വാഗ്ദാനം കടലാസില്‍ മാത്രമൊതുങ്ങി. രാജ്യത്തിന് മെഡല്‍ സമ്മാനിച്ച സുമേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ വരവേല്‍പ്പ് കേരളത്തില്‍ ലഭിച്ചു. ആ സമയമാണ് സുമേഷിന് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും വന്നത്. 

ടീമിലെ എല്ലാവര്‍ക്കും 20000 രൂപ പാരിതോഷികവും, ജോലിയും നല്‍കുമെന്നായിരുന്നു യുവജനക്ഷേമ വകുപ്പിന്റെ പ്രഖ്യാപനം. പക്ഷേ ഇതുവരെ പാരിതോഷികമോ, ജോലിയോ ടീം അംഗങ്ങളിലെ ആരെ തേടിയും എത്തിയിട്ടില്ല. കാഞ്ഞങ്ങാട് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സമയത്താണ് സുമേഷ് ടീമിനെ നയിച്ചത്. പഠിക്കുന്ന സമയത്ത് പൂമാല കെട്ടി ബസുകളിലും മറ്റും വിറ്റാണ് സുമേഷ് പഠന ചെലവ് കണ്ടെത്തിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com