ഇന്നെങ്കിലും ടോസ് ഭാഗ്യം ഒപ്പം നില്‍ക്കുമോ? നിന്നാല്‍ കോഹ് ലി എന്താവും തെരഞ്ഞെടുക്കുക? കട്ടക്കിലെ ചരിത്രം ഇങ്ങനെ

ജീവന്‍ മരണ പോരാട്ടത്തിന് ഇന്ത്യയും വിന്‍ഡിസും ഇറങ്ങുമ്പോള്‍ ടോസ് കട്ടക്കില്‍ നിര്‍ണായകമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്
ഇന്നെങ്കിലും ടോസ് ഭാഗ്യം ഒപ്പം നില്‍ക്കുമോ? നിന്നാല്‍ കോഹ് ലി എന്താവും തെരഞ്ഞെടുക്കുക? കട്ടക്കിലെ ചരിത്രം ഇങ്ങനെ

കട്ടക്ക്: ആദ്യ രണ്ട് ഏകദിനത്തിലും ടോസ് ഭാഗ്യം വിന്‍ഡിസ് നായകന്‍ പൊള്ളാര്‍ഡിനൊപ്പം നിന്നു. ആദ്യ ഏകദിനത്തില്‍ ജയിച്ചു കയറാന്‍ ടോസ് ഭാഗ്യം അവരെ തുണച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടു കൂടി സന്ദര്‍ശകര്‍ക്ക് ജയം പിടിക്കാനായില്ല. മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ടോസ് കോഹ് ലിക്ക് മേല്‍ കാടാക്ഷിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

ജീവന്‍ മരണ പോരാട്ടത്തിന് ഇന്ത്യയും വിന്‍ഡിസും ഇറങ്ങുമ്പോള്‍ ടോസ് കട്ടക്കില്‍ നിര്‍ണായകമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. കാരണം കട്ടക്കില്‍ നടന്ന 18 ഏകദിനങ്ങളില്‍ 11ലും ജയിച്ചത് ചെയ്‌സ് ചെയ്ത ടീം. എന്നാല്‍ ടോസില്‍ ഞങ്ങള്‍ അമിതമായി ആശ്രയിക്കുന്നില്ലെന്ന് കോഹ് ലി വിശാഖപട്ടണം ഏകദിനത്തില്‍ വ്യക്തമാക്കുകയും കളിക്കളത്തില്‍ തെളിയിക്കുകയും ചെയ്തിരുന്നു. 

രണ്ടാം ഏകദിനത്തില്‍ ജയം പിടിച്ചതോടെ സാഹചര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമാണ്. പരമ്പര പിടിക്കാന്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് കട്ടക്കിലെ ചരിത്രവും ആത്മവിശ്വാസം നല്‍കുന്നു. 2007ന് ശേഷം കട്ടക്കില്‍ ഇന്ത്യ ഒരു ഏകദിനവും തോറ്റിട്ടില്ല. കട്ടക്കില്‍ നടന്ന ആറ് ഏകദിനങ്ങള്‍ ഇന്ത്യ തുടരെ ജയിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ കട്ടക്കില്‍ കളിച്ച എല്ലാ ഏകദിനവും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. 

മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ബൗളിങ് വിഭാഗത്തിലാണ് ഇന്ത്യയ്ക്ക് ആശങ്ക, ഭുവിയും ദീപക് ചഹറും പുറത്തേക്ക് പോയിരിക്കുമ്പോള്‍ ഇവരുടെ കുറവ് എങ്ങനെ നികത്തുമെന്നതാണ് ആശങ്ക. ദീപക് ചഹറിന് പകരം സെയ്‌നിയോ, ചഹലോ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. ശിവം ദുബെയും കട്ടക്കില്‍ കളിക്കാന്‍ സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com