രോഹിതല്ല, ഇവിടെ കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്; തുടർച്ചയായ നാലാം വർഷവും നേട്ടം

ഈ വര്‍ഷം മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് കോഹ്‌ലി  നേട്ടത്തിനുടമയായത്
രോഹിതല്ല, ഇവിടെ കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്; തുടർച്ചയായ നാലാം വർഷവും നേട്ടം

കട്ടക്ക്: 2019ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തോടെയാണ് ക്യാപ്റ്റന്‍ 2019 വര്‍ഷം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാകുന്നത്.

ഈ വര്‍ഷം മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് കോഹ്‌ലി  നേട്ടത്തിനുടമയായത്. ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 2455 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്. രോഹിത്തിന്റെ പേരിൽ 2442 റണ്‍സും. 

26 ഏകദിനങ്ങളില്‍ നിന്ന് 1377 റണ്‍സ്, എട്ട് ടെസ്റ്റില്‍ നിന്ന് 612 റണ്‍സ്, 10 ടി20യില്‍ നിന്ന് 466 റണ്‍സ് എന്നിങ്ങനെയാണ് കോഹ്‌ലിയുടെ റണ്‍ വേട്ട. 28 ഏകദിനങ്ങളില്‍ നിന്ന് 1490 റണ്‍സ്, അഞ്ച് ടെസ്റ്റില്‍ നിന്ന് 556 റണ്‍സ്, 14 ടി20യില്‍ നിന്ന് 396 റണ്‍സ് എന്നിങ്ങനെയാണ് രോഹിത്തിന്റെ റണ്‍ നേട്ടം. 

ഈ വര്‍ഷം ഏഴ് സെഞ്ച്വറികള്‍ കോഹ്‌ലി സ്വന്തമാക്കിയപ്പോള്‍ രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 10 ശതകങ്ങൾ. ലോകകപ്പില്‍ മാത്രം രോഹിത്ത് അഞ്ച് സെഞ്ച്വറികള്‍ കുറിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com